ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത ഒരു ഗോളിനാണ് കൊച്ചിയിലെ തോൽവിക്ക് സ്വന്തം തട്ടകത്തിൽ ബെംഗളൂരു പകരം വീട്ടിയത്. ബെംഗളൂരുവിനായി 32-ാം മിനിറ്റിൽ റോയ് കൃഷ്‌ണയാണ് ഗോൾ നേടിയത്. ബെംഗളൂരുവിന്‍റെ തുടർച്ചയായ ആറാം ജയമാണിത്.
പന്തടക്കത്തിലും കളിവേഗതയിലും പാസിങ്ങിലും ബെംഗളൂരുവിനെക്കാൾ വളരെ മുന്നിലായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്നാൽ വിജയത്തിലേക്കുള്ള ഗോൾ നേടാൻ മാത്രം മഞ്ഞപ്പടയ്‌ക്കായില്ല. ഇതിനിടെ ബ്ലാസ്റ്റേഴ്‌സിന്‍റെ പ്രതിരോധത്തിലെ പിഴവ് മനസിലാക്കിയ ബെംഗളൂരു കിട്ടിയ അവസരം റോയ് കൃഷ്‌ണയിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.
-
The boys in #Blue earn the bragging rights with a narrow win over their Southern Rivals! 🔵💪#BFCKBFC #HeroISL #LetsFootball #BengaluruFC #KeralaBlasters pic.twitter.com/v3vvTjdbNH
— Indian Super League (@IndSuperLeague) February 11, 2023 " class="align-text-top noRightClick twitterSection" data="
">The boys in #Blue earn the bragging rights with a narrow win over their Southern Rivals! 🔵💪#BFCKBFC #HeroISL #LetsFootball #BengaluruFC #KeralaBlasters pic.twitter.com/v3vvTjdbNH
— Indian Super League (@IndSuperLeague) February 11, 2023The boys in #Blue earn the bragging rights with a narrow win over their Southern Rivals! 🔵💪#BFCKBFC #HeroISL #LetsFootball #BengaluruFC #KeralaBlasters pic.twitter.com/v3vvTjdbNH
— Indian Super League (@IndSuperLeague) February 11, 2023
ജാവിയർ ഹെർണാണ്ടസ് നൽകിയ പന്തുമായി ബോക്‌സിലേക്ക് മുന്നേറിയ റോയ് കൃഷ്‌ണ മനോഹരമായൊരു റണ്ണിലൂടെ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ പ്രഭ്‌സുഖൻ ഗില്ലിനെ കബളിപ്പിച്ച് പന്ത് അനായാസം ഗോൾ വലയിലെത്തിക്കുകയായിരുന്നു. തുടർന്ന് മറുപടി ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ബെംഗളൂരു പ്രതിരോധത്തെ മറികടക്കാനായില്ല.
ഇന്നത്തെ മത്സരത്തിൽ ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലേക്കെത്താമായിരുന്നു. തോൽവി വഴങ്ങിയെങ്കിലും 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്‍റുമായി ബെംഗളൂരു അഞ്ചാം സ്ഥാനത്തേക്കുയർന്നു. എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്‌സി എന്നീ ടീമുകൾക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ശേഷിക്കുന്ന മത്സരങ്ങൾ.