ഫത്തോർഡ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ദുർബലരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു എടികെയുടെ വിജയം. വിജയത്തോടെ പോയിന്‍റ് പട്ടികയിൽ ജംഷദ്‌പൂരിനെ മറികടന്ന് എടികെ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
-
FULL-TIME | #ATKMBNEU@atkmohunbaganfc's dominant performance 🆚 @NEUtdFC moves them to the 2️⃣nd spot in the table! 💥👊#HeroISL #LetsFootball pic.twitter.com/sfznfNrcf2
— Indian Super League (@IndSuperLeague) February 12, 2022 " class="align-text-top noRightClick twitterSection" data="
">FULL-TIME | #ATKMBNEU@atkmohunbaganfc's dominant performance 🆚 @NEUtdFC moves them to the 2️⃣nd spot in the table! 💥👊#HeroISL #LetsFootball pic.twitter.com/sfznfNrcf2
— Indian Super League (@IndSuperLeague) February 12, 2022FULL-TIME | #ATKMBNEU@atkmohunbaganfc's dominant performance 🆚 @NEUtdFC moves them to the 2️⃣nd spot in the table! 💥👊#HeroISL #LetsFootball pic.twitter.com/sfznfNrcf2
— Indian Super League (@IndSuperLeague) February 12, 2022
മത്സരത്തിൽ പന്തടക്കത്തിലും, പാസുകളിലും മോഹൻ ബഗാന് തന്നെയായിരുന്നു മുൻതൂക്കം. എന്നാൽ മത്സരത്തിൽ ആദ്യ ഗോൾ സ്വന്തമാക്കിയത് നോർത്ത് ഈസ്റ്റ് ആയിരുന്നു. 17-ാം മിനിട്ടിൽ വിപി സുഹൈറിലൂടെയാണ് നോർത്ത് ഈസ്റ്റ് ലീഡ് നേടിയത്.
-
.@atkmohunbaganfc add another 3️⃣ points to their tally after a comeback win against @NEUtdFC! 🤜🤛
— Indian Super League (@IndSuperLeague) February 12, 2022 " class="align-text-top noRightClick twitterSection" data="
Watch the #ISLRecap of the #ATKMBNEU clash! 📹 #HeroISL #LetsFootball pic.twitter.com/rLCKoT7dCR
">.@atkmohunbaganfc add another 3️⃣ points to their tally after a comeback win against @NEUtdFC! 🤜🤛
— Indian Super League (@IndSuperLeague) February 12, 2022
Watch the #ISLRecap of the #ATKMBNEU clash! 📹 #HeroISL #LetsFootball pic.twitter.com/rLCKoT7dCR.@atkmohunbaganfc add another 3️⃣ points to their tally after a comeback win against @NEUtdFC! 🤜🤛
— Indian Super League (@IndSuperLeague) February 12, 2022
Watch the #ISLRecap of the #ATKMBNEU clash! 📹 #HeroISL #LetsFootball pic.twitter.com/rLCKoT7dCR
എന്നാൽ നോർത്ത് ഈസ്റ്റിന്‍റെ ആഘോഷങ്ങൾക്ക് വലിയ ആയുസ് ഉണ്ടായിരുന്നില്ല. 22-ാം മിനിട്ടിൽ ജോണി കൗകോയിലൂടെ മോഹൻ ബഗാൻ തിരിച്ചടിച്ചു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ സെക്കന്‍റുകൾ ബാക്കി നിൽക്കെ 45-ാം മിനിട്ടിൽ ലിസ്റ്റൻ കൊളാസോയിലൂടെ എടികെ രണ്ടാം ഗോളും ലീഡും നേടി.
ALSO READ: ലമ്പാർഡിന് കീഴിൽ എവർട്ടണ് ലീഗിലെ ആദ്യ വിജയം
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മോഹൻ ബഗാൻ മൂന്നാം ഗോളും നേടി. 52-ാം മിനിട്ടിൽ മൻവീർ സിങിലൂടെയായിരുന്നു ഗോൾ നേട്ടം. വിജയത്തോടെ മോഹൻ ബഗാന് 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്‍റ് ലഭിച്ചു. 17 മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റ് മാത്രമുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പട്ടികയിൽ അവസാന സ്ഥാനത്താണ്.