ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ തകർപ്പൻ ജയത്തോടെ വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. ബ്ലാസ്റ്റേഴ്‌സിനായി സഹൽ അബ്‌ദുൾ സമദ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ ദിമിത്രിയോസ് ദിയമന്‍റക്കോസ് ഒരു ഗോളും നേടി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് കയറി.
തുടർച്ചയായ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് നോർത്ത് ഈസ്റ്റിനെതിരായ വിജയം വലിയ ഉണർവാണ് നൽകിയിരിക്കുന്നത്. പന്തടക്കത്തിലും ഷോർട്ട്‌സ് ഓണ്‍ ടാർഗറ്റിലും ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മുന്നിൽ. മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്. ഇതിനിടെ നിരവധി ഗോളവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും വലയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിനായില്ല. ഇതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.
-
ഈ തിരിച്ചു വരവ് അനിവാര്യം 💪💛#KBFCNEUFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/d6M5JTl8Kd
— Kerala Blasters FC (@KeralaBlasters) November 5, 2022 " class="align-text-top noRightClick twitterSection" data="
">ഈ തിരിച്ചു വരവ് അനിവാര്യം 💪💛#KBFCNEUFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/d6M5JTl8Kd
— Kerala Blasters FC (@KeralaBlasters) November 5, 2022ഈ തിരിച്ചു വരവ് അനിവാര്യം 💪💛#KBFCNEUFC #ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/d6M5JTl8Kd
— Kerala Blasters FC (@KeralaBlasters) November 5, 2022
എന്നാൽ രണ്ടാം പകുതിയിൽ ഗോളുമായാണ് ബ്ലാസ്റ്റേഴ്‌സ് തുടങ്ങിയത്. 56-ാം മിനിട്ടിൽ ദിമിത്രിയോസ് ദിയമന്‍റക്കോസ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടി. പിന്നാലെ 85-ാം മിനിട്ടിലും എക്‌ട്രാടൈമിലും ഇരട്ട ഗോളുകളുമായി സഹൽ അബ്‌ദുൾ സമദ് ബ്ലാസ്റ്റേഴ്‌സിന് വിജയം നേടിക്കൊടുക്കുകയായിരുന്നു. ഞായറാഴ്‌ച കൊച്ചിയിൽ പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരായ ശക്‌തരായ എഫ് സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ അടുത്ത മത്സരം.