ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് എഫ്‌സി ഗോവ- ഒഡിഷ എഫ്‌സിയുമായി ഏറ്റുമുട്ടും. ഗോവയിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മല്‍സരം. ഇരു ടീമുകൾക്കും സെമി ഫൈനൽ പ്രതീക്ഷകൾ സജീവമാക്കാൻ വിജയം അനിവാര്യമാണ്.
ഈ സീസണിൽ ഇതു വരെ 206 ഷോട്ടുകളും 140 അവസരങ്ങളും സൃഷ്‌ടിച്ച ഗോവ ഏതൊരു ഐഎസ്‌എൽ ടീമിനെക്കാളും കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കുകയും കൂടുതൽ ഷോട്ടുകൾക്ക് ഉതിര്‍ക്കുകയും ചെയ്‌ത ടീമാണ്. എന്നിരുന്നാലും, 17 ഗോളുകൾ മാത്രമേ നേടാനായൊള്ളു എന്നത് ഫിനിഷിംഗിലെ പോരായ്‌മ തുറന്ന് കാണിക്കുന്നു. അതേസമയം, മല്‍സരത്തിന്‍റെ അവസാന 15 മിനിറ്റില്‍ ഗോളുകൾ നേടുന്ന പ്രവണത ഒഡിഷ എഫ്‌സി തുടരുന്നുണ്ട്.
നിലവിൽ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റാണ് ഗോവക്കുള്ളത്. ഒഡിഷക്കെതിരെ ജയിച്ചാല്‍ എഫ്‌സി ഗോവയുടെ പോയിന്റ് 17 ആയി ഉയരും. ഇത് നാലാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്‌സിയെക്കാൾ മൂന്ന് പോയിന്‍റ് മാത്രം പിന്നിലാണ്.
അതേസമയം, ഒഡിഷ എഫ്‌സി 17 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. അവസാന രണ്ട് മത്സരങ്ങളിലും വിജയമില്ലാതെയാണ് ഒഡിഷ വരുന്നത്.
ALSO READ: winter olympics 2022: ആരിഫ് ഖാൻ വിന്‍റർ ഒളിമ്പിക്‌സിന്, ബീജിങ്ങിലേക്ക് പുറപ്പെട്ടു