ETV Bharat / sports

IPL 2023 | 'ഒടുവിൽ വിജയം'; മുന്നിൽ നിന്ന് നയിച്ച് വാർണർ, സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി

കൊൽക്കത്തയുടെ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡല്‍ഹി 4 പന്തുകൾ ശേഷിക്കെ 6 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.

author img

By

Published : Apr 21, 2023, 12:27 AM IST

ipl  ipl 2023  delhi capitals vs kolkata night riders match  delhi capitals  kolkata night riders  ഐപിഎല്‍  ഐപിഎല്‍ 2023  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഡല്‍ഹി കൊല്‍ക്കത്ത

ഡല്‍ഹി: ഐപിഎല്ലില്‍ കൊല്‍ക്കത്തെ നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 വിക്കറ്റ് ജയം. കൊൽക്കത്തയുടെ 128 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡല്‍ഹി 4 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്‌റ്റന്‍ ഡേവിഡ് വാര്‍ണറുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഡൽഹിക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഓപ്പണർ പൃഥ്വി ഷായുടെ വിക്കറ്റ് മൂന്നാം ഓവറിൽ തന്നെ നഷ്ടമായിരുന്നു. 11 പന്തില്‍ 13 റണ്‍സ് എടുത്ത പൃഥ്വി ഷായെ വരുണ്‍ ചക്രബര്‍ത്തി ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ മിച്ചൽ മാർഷ് (2), ഫിൽ സാൾട്ട് (5) എന്നിവരും മടങ്ങി. എന്നാൽ ഒരു വശത്ത് വാർണർ തകർത്തടിച്ച് കൊണ്ടിരിക്കുകയായിരുന്നു. നിലയുറപ്പിച്ച് കളിച്ച താരത്തെ 13-ാം ഓവറിൽ ടീം സ്കോർ 93ൽ നിൽക്കെയാണ് ഡൽഹിക്ക് നഷ്ടമായത്.

തുടർന്ന് ക്രീസിലെത്തിയ മനീഷ് പണ്ഡെ ടീം സ്കോർ 100 കടത്തിയതിന് പിന്നാലെ പുറത്തായി. 23 പന്തിൽ 21 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറിൽ തന്നെ അമൻ ഹക്കീം ഖാനും (0) സംപൂജ്യനായി മടങ്ങി. ഇതോടെ ഡൽഹി 16.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 112 എന്ന നിലയിൽ പരുങ്ങലിലായി.

ഇതോടെ മത്സരത്തിൽ കൊൽക്കത്ത പിടിമുറുക്കി. എന്നാൽ അക്സർ പട്ടേലും (19) ലളിത് യാദവും (4*) ചേർന്ന് ഡൽഹിയെ കഷ്ടിച്ച് അവസാന ഓവറിൽ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. കൊൽക്കത്തക്കായി നായകൻ നിതീഷ് റാണ, അൻകുൽ റോയ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

രക്ഷകരായി റോയിയും റസലും: നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത ഓവറിൽ 127 റൺസിന് ഓൾഔട്ട് ആവുകയായിരുന്നു. 39 പന്തിൽ 43 റൺസ് നേടിയ ഓപ്പണർ ജേസൻ റോയിയുടേയും അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രേ റസലിൻ്റെയും മികവിലാണ് കൊൽക്കത്ത വൻ തകർച്ചയിൽ നിന്ന് കരകയറിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ ലിറ്റൺ ദാസിനെ (4) തുടക്കിത്തിലേ കൊൽക്കത്തയ്ക്ക് നഷ്ടമായി. പിന്നാലെ വെങ്കിടേഷ് അയ്യർ (0), നായകൻ നിതീഷ് റാണ (4) എന്നിവർ നിരനിരയായി മടങ്ങി. ഇതോടെ കൊൽക്കത്ത 5.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലായി.

പിന്നാലെ മന്ദീപ് സിങ് (12), റിങ്കു സിങ് (6) സുനിൽ നരെയ്ൻ (4) എന്നിവരും പുറത്തായി. ടീം സ്കോർ 93ൽ നിൽക്കെയാണ് ജേസൻ റോയിയെ കൊൽക്കത്തയ്ക്ക് നഷ്ടമാകുന്നത്. തൊട്ടടുത്ത പന്തിൽ തന്നെ ഇംപാക്ട് പ്ലയറായി ക്രീസിലെത്തിയ അനുകുൽ റോയിയേയും (0) ഡൽഹി മടക്കി. ഇതോടെ 14.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലേക്ക് കൊൽക്കത്ത കൂപ്പു കുത്തി.

എന്നാൽ ഒരു വശത്ത് നിലയുറപ്പിച്ച് കളിച്ച റസൽ കൊൽക്കത്തയെ മെല്ലെ 100 കടത്തി. ഇതിനിടെ ഉമേഷ് യാദവ് (3) പുറത്തായി. മുകേഷ് കുമാറിൻ്റെ അവസാന ഓവറിൽ ഹാട്രിക് സിക്സുകളാണ് റസൽ നേടിയത്. ഇന്നിങ്സിലെ അവസാന പന്തിൽ വരുൺ ചക്രവർത്തി റൺഔട്ട് ആയി. ഡൽഹിക്കായി കുൽദീപ് യാദവ്, അക്സർ പട്ടേൽ, ആൻറിച്ച് നോർക്യ, ഇഷാന്ത് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുകേഷ് കുമാർ ഒരു വിക്കറ്റ് നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.