ETV Bharat / sports

ഇരട്ട ഗോളുമായി നെയ്‌മര്‍: കൊറിയന്‍ വല നിറച്ച് കാനറികള്‍

ദക്ഷിണ കൊറിയയ്‌ക്കിതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറികള്‍ ജയം പിടിച്ചത്.

International Friendlies 2022  Brazil beat South Korea  Brazil vs South Korea  neymar  നെയ്‌മര്‍  ദക്ഷിണ കൊറിയ  ബ്രസീല്‍
ഇരട്ട ഗോളുമായി നെയ്‌മര്‍; കൊറിയന്‍ വല നിറച്ച് കാനറികള്‍
author img

By

Published : Jun 2, 2022, 9:11 PM IST

സോൾ: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ താരം നെയ്‌മര്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കാനറികള്‍ ജയം പിടിച്ചത്. പെനാല്‍റ്റിയിലൂടെയാണ് നെയ്‌മറുടെ ഇരട്ട ഗോള്‍ നേട്ടം.

റിച്ചാര്‍ലിസണ്‍, ഫിലിപ്പെ കുടീഞ്ഞോ, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരും കാനറികള്‍ക്കായി ലക്ഷ്യം കണ്ടു. മത്സരത്തിന്‍റെ ഏഴാം മിനിട്ടില്‍ തന്നെ റിച്ചാര്‍ലിസണ്‍ ബ്രസീലിനെ മുന്നിലെത്തിച്ചു. ഫ്രഡാണ് ഗോളിന് വഴിയൊരുക്കിയത്.

എന്നാല്‍ 31ാം മിനിട്ടില്‍ കൊറിയ ഒപ്പം പിടിച്ചു. തുടര്‍ന്ന് 42ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്‌മര്‍ ബ്രസീലിന് ലീഡ് നല്‍കി. 2-1ന് ആദ്യ പകുതി അവസാനിപ്പിച്ച കൊറിയ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വീണ്ടും ഗോള്‍ വഴങ്ങി.

57ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ നെയ്‌മറാണ് ലീഡുയര്‍ത്തിയത്. തുടര്‍ന്ന് 80ാം മിനിട്ടില്‍ കുടീഞ്ഞോയും, 93ാം മിനിട്ടില്‍ ജെസ്യൂസും സംഘത്തിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

also read: നീലക്കുപ്പായത്തില്‍ നീലാകാശത്തിനും ലോക കിരീടങ്ങൾക്കും മേലെയാണ് മിശിഹ...

മത്സരത്തിന്‍റെ 60 ശതമാനവും പന്ത് കൈവശം വെച്ച കാനറികള്‍ ഒമ്പത് ഷോട്ടുകളാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തപ്പോള്‍ ഒമ്പത് കോര്‍ണറുകളും നേടിയെടുത്തു. ഒരു കോര്‍ണര്‍പോലും നേടാന്‍ കൊറിയയ്‌ക്ക് കഴിഞ്ഞില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.