ETV Bharat / sports

UCL | നാട്ടുപോരിൽ എസി മിലാനെ മറികടന്ന് ഇന്‍റർ; 2010ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്ഷ്യമിട്ട് ഇന്‍റർ മിലാൻ - എഡിൻ സെക്കോ

ആദ്യ 11 മിനിറ്റിനകം നേടിയ രണ്ട് ഗോളുകൾക്കാണ് ഇന്‍റർ മിലാന് ജയം പിടിച്ചത്. എഡിൻ സെക്കോ, ഹെൻറിക് മിഖിതര്യൻ എന്നിവരാണ് ലക്ഷ്യം കണ്ടത്.

UCL  Inter Milan deafeated AC Milan in Champions League  Inter Milan deafeated AC Milan  ഇന്‍റർ മിലാൻ  എസി മിലാൻ  ഇന്‍റർ മിലാൻ vs എസി മിലാൻ  Champions League  UEFA Champions League  ചാമ്പ്യൻസ് ലീഗ്  എഡിൻ സെക്കോ  Edin Dzeko
നാട്ടുപോരിൽ എസി മിലാനെ മറികടന്ന് ഇന്‍റർ
author img

By

Published : May 11, 2023, 8:43 AM IST

മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ മിലാൻ ഡർബിയിൽ ജയം സ്വന്തമാക്കി ഇന്‍റർ മിലാൻ. സാൻസിറോയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം. ആദ്യ 11 മിനിട്ടിനുള്ളിൽ എഡിൻ സെക്കോയും ഹെൻറിക് മിഖിതര്യനും നേടിയ ഗോളുകളാണ് എസി മിലാന് മേൽ ഇന്‍ററിന് ജയം നേടിക്കൊടുത്തത്.

തിങ്ങിനിറഞ്ഞ എസി മിലാൻ ആരാധകർക്ക് മുന്നിൽ മത്സരത്തിന്‍റെ എട്ടാം മിനിറ്റിൽ തന്നെ ഇന്‍ററാണ് ലീഡെടുത്തത്. വലത് ഭാഗത്തു നിന്നും ഹകൻ ചാൽഹാനോലുവിന്‍റെ കോർണർ നിലംതൊടും മുന്നെ ഒരു കിടിലൻ വോളിയിലൂടെ എഡിൻ സെക്കോ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിന്‍റെ ഞെട്ടൽ മാറുന്നതിന് മുമ്പുതന്നെ എസി മിലാന് രണ്ടാം പ്രഹരമേറ്റു. മൂന്ന് മിനിറ്റിനകം ഫെഡറിക്കോ ഡിമാർക്കോയുടെ പാസിൽ നിന്ന് മിഖിതര്യനാണ് ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഹകൻ ചാൽഹാനോലുവിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് എസി മിലാന് ആശ്വാസമായി.

സാൻസിറോയിൽ ആധിപത്യം തുടർന്ന ഇന്‍ററിന് അനുകൂലമായി റഫറി പെനാൽറ്റി അനുവദിച്ചെങ്കിലും വാർ പരിശോധനയിൽ തീരുമാനം പിൻവലിച്ചു. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ മിലാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അടുത്ത ആഴ്‌ചയാണ് രണ്ടാം പാദ മത്സരം. ഇന്‍റർ മിലാൻ ആരാധകർക്ക് മുന്നിൽ നടക്കുന്ന പോരാട്ടത്തിൽ മൂന്ന് ഗോളുകളുടെയെങ്കിലും വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമെ ഫൈനലിൽ ഇടം പിടിക്കാനാകു. 2010ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്‍റർ മിലാന് രണ്ടാം പാദത്തിൽ സമനില നേടിയാലും കലാശപ്പോരാട്ടത്തിന് ടിക്കറ്റുറപ്പിക്കാം. 2010ലാണ് ഇന്‍റർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് എസി മിലാനെതിരെ ഇന്‍റർ ജയം നേടുന്നത്. സൂപ്പർ കോപ ഫൈനലിലും സിരി എ മത്സരത്തിലുമായിരുന്നു ജയം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.