ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ മിന്നുന്ന തുടക്കം കുറിച്ച് ഇന്ത്യയുടെ ലക്ഷ്യ സെൻ. പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ ജപ്പാന്‍റെ കൊടൈ നരോക്കയെയാണ് ലോക 10ാം നമ്പര്‍ താരമായ ലക്ഷ്യ തോല്‍പ്പിച്ചത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഏഴാം നമ്പറായ നരോക്ക ലക്ഷ്യയോട് കീഴടയങ്ങിയത്. സ്‌കോര്‍: 21-12, 21-11.
എന്നാല്‍ പുരുഷ സിംഗിള്‍സിലെ ആദ്യ റൗണ്ടിൽ തോല്‍വി വഴങ്ങിയ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പുറത്തായി. ഇന്തോനേഷ്യയുടെ ഷെസർ റുസ്‌താവിറ്റോയ്‌ക്കെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്‍റെ തോല്‍വി. ആദ്യ സെറ്റ് അനായാസം നേടിയ റുസ്‌താവിറ്റോയ്‌ക്കെതിരെ രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം നടത്തിയാണ് ശ്രീകാന്ത് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 10-21, 22-24.
അതേസമയം മലയാളി താരം എച്ച്എസ് പ്രണോയ്, സൈന നെഹ്‌വാള്‍ തുടങ്ങിയവരും ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നുണ്ട്. ജപ്പാന്‍റെ കാന്‍റ സുനേയാമയാണ് പ്രണോയിയുടെ എതിരാളി. വനിതാ സിംഗിൾസിൽ ചൈനീസ് തായ്‌പേയിയുടെ പായ് യു പോയ്‌ക്കെതിരായാണ് സൈന കളിക്കാന്‍ ഇറങ്ങുക.