ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്‌സിക്ക് രണ്ടാം വിജയം. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹൈദരാബാദ് കീഴടക്കിയത്. 83-ാം മിനിട്ടില്‍ ബര്‍ത്തലോമിയോ ഓഗ്ബച്ചെയാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്.
-
@HydFCOfficial left it late as #BartholomewOgbeche's goal was the difference in #HFCBFC 🌟 #HeroISL #LetsFootball #HyderabadFC #BengaluruFC pic.twitter.com/Fy407WCTEi
— Indian Super League (@IndSuperLeague) October 22, 2022 " class="align-text-top noRightClick twitterSection" data="
">@HydFCOfficial left it late as #BartholomewOgbeche's goal was the difference in #HFCBFC 🌟 #HeroISL #LetsFootball #HyderabadFC #BengaluruFC pic.twitter.com/Fy407WCTEi
— Indian Super League (@IndSuperLeague) October 22, 2022@HydFCOfficial left it late as #BartholomewOgbeche's goal was the difference in #HFCBFC 🌟 #HeroISL #LetsFootball #HyderabadFC #BengaluruFC pic.twitter.com/Fy407WCTEi
— Indian Super League (@IndSuperLeague) October 22, 2022
മത്സരത്തില്‍ പന്തടക്കത്തിലും പായിച്ച ഷോട്ടുകളുടെ എണ്ണത്തിലും ഹൈദരാബാദായിരുന്നു മുന്നില്‍. മത്സരത്തില്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും നാല് ഷോട്ടുകള്‍ മാത്രമാണ് ഹൈദരാബാദ് പോസ്‌റ്റിലേക്കടിക്കാന്‍ സാധിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഹൈദരാബാദ് ഒന്നാം സ്ഥാനത്തേക്ക് എത്തി.
മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയുമാണ് ഹൈദരാബാദ് എഫ്‌സിയുടെ അക്കൗണ്ടിലുള്ളത്. ഒക്‌ടോബര്‍ 29ന് പോയിന്‍റ് പട്ടികയിലെ നിലവിലെ രണ്ടാം സ്ഥാനക്കാരായ എഫ് സി ഗോവയുമായാണ് ഹൈദരാബാദിന്‍റെ അടുത്ത മത്സരം.