ETV Bharat / sports

ഷാക്കിറയുമായി ഡേറ്റിങ്ങിലോ ? ; പ്രതികരിച്ച് ഇകർ കസിയസ് - ജെറാർഡ് പീക്വെ

ഭാര്യയായിരുന്ന സാറ കാർബോനെറോയിൽ നിന്ന് 41കാരനായ ഇകർ കസിയസ് അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു

Iker Casillas  Iker Casillas denies rumour dating Shakira  Shakira  gerard pique  Iker Casillas Instagram  ഷാക്കിറ  ഇകർ കസിയസ്  ജെറാർഡ് പീക്വെ  ഷാക്കിറയുമായി ഡേറ്റിങ്ങിലല്ലെന്ന് ഇകർ കസിയസ്
ഷാക്കിറയുമായി ഡേറ്റിങ്ങിലോ?; പ്രതികരിച്ച് ഇകർ കസിയസ്
author img

By

Published : Oct 2, 2022, 3:54 PM IST

മാഡ്രിഡ് : പോപ്പ് ഗായികയും സ്‌പാനിഷ്‌ ടീമില്‍ സഹതാരമായിരുന്ന ജെറാർഡ് പീക്വെയുടെ മുൻ കാമുകിയുമായ ഷാക്കിറയുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളോട് രൂക്ഷമായി പ്രതികരിച്ച് ഫുട്ബോളര്‍ ഇകർ കസിയസ്. ഇത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് കസിയസ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അറിയിച്ചത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നതെന്ന് അറിയില്ലെന്ന് ഇതോടൊപ്പം ഒരു ഇമോജിയിലൂടെ താരം വ്യക്തമാക്കിയിട്ടുണ്ട്.

ഷാക്കിറയും കസിയസും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഭാര്യയായിരുന്ന സാറ കാർബോനെറോയിൽ നിന്ന് 41കാരനായ കസിയസ് അടുത്തിടെ വിവാഹ മോചനം നേടിയിരുന്നു. 2016ലാണ് കസിയസ് സ്പാനിഷ് സ്‌പോർട്‌സ് ജേണലിസ്റ്റായ സാറയെ വിവാഹം ചെയ്‌തത്.

അതേസമയം ഈ വര്‍ഷം ജൂണിലാണ് 45കാരിയായ ഷാക്കിറയും 35കാരനായ പീക്വെയും വേര്‍പിരിഞ്ഞത്. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്‌ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഷാക്കിറയും ജെറാര്‍ഡും വിവാഹിതരായിട്ടില്ല. മറ്റ് സ്ത്രീകളുമായി പീക്വെയ്‌ക്കുള്ള ബന്ധമാണ് ഇരുവരുടേയും വേര്‍പിരിയലിന് കാരണം.

12 വർഷമായി ഒന്നിച്ചുകഴിഞ്ഞിരുന്ന ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളുണ്ട്. അതേസമയം 2008, 2012 യൂറോകപ്പുകളും 2010 ലോകകപ്പും നേടിയ സ്പാനിഷ് ടീമിലെ അംഗങ്ങളായിരുന്നു പിക്വെയും കസിയസും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.