ETV Bharat / sports

വംശീയതക്കെതിരെ പോരാട്ടം തുടരുമെന്ന് ഹാമില്‍ട്ടണ്‍

ഫോര്‍മുല വണ്‍ റേസ്‌ ട്രാക്കില്‍ കഴിഞ്ഞ സീസണില്‍ മുട്ടുകുത്തി നിന്നാണ് ഹാമില്‍ട്ടണ്‍ പ്രതിഷേധിച്ചത്. ജോര്‍ജ് ഫ്ലോയിഡന്‍റെ ദാരുണാന്ത്യത്തെ തുടര്‍ന്നാണ് പ്രതിഷേധം ആരംഭിച്ചത്

author img

By

Published : Feb 26, 2021, 10:35 PM IST

ഹാമില്‍ട്ടണ്‍ പ്രതിഷേധം തുടരും വാര്‍ത്ത  ഫോര്‍മുല വണ്‍ പ്രതിഷേധം വാര്‍ത്ത  hamilton protests will continue news  formula one protest news
ഹാമില്‍ട്ടണ്‍

ലണ്ടന്‍: വംശീയതക്കെതിരായ പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്ന് ഫോര്‍മുല വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ണ്‍. കഴിഞ്ഞ സീസണില്‍ വംശീയതക്കെതിരെ റെസ്‌ട്രാക്കില്‍ മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ചാണ് ഹാമില്‍ട്ടണ്‍ ലോക ശ്രദ്ധ നേടിയത്. റേസ്‌ ട്രാക്കിലെ നേട്ടങ്ങള്‍ക്കൊപ്പമായിരുന്നു പ്രതിഷേധവും. വംശീയതക്കെതിരെ റേസ് ട്രാക്കില്‍ ഇനിയും പ്രതിഷേധം തുടരുമെന്ന് ഹാമില്‍ട്ടണ്‍ പറഞ്ഞു. ലോകത്തും കായിക രംഗത്തും അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം പോരാട്ടം തുടരുമെന്നും ഹാമില്‍ട്ടണ്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

കഴിഞ്ഞ സീസണ്‍ ഹാമില്‍ട്ടണ് നേട്ടങ്ങളുടേതായിരുന്നു. ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കറിന്‍റെ ഏഴ്‌ ചാമ്പ്യന്‍ഷിപ്പുകളെന്ന നേട്ടത്തിനൊപ്പമെത്തിയ ഹാമില്‍ട്ടണ്‍, ഷുമാക്കറിന്‍റെ ഏറ്റവും കൂടുതല്‍ വിജയങ്ങളെന്ന റെക്കോഡ് മറികടക്കുകയും ചെയ്‌തു. റേസ്‌ ട്രാക്കിലെ റെക്കോഡുകളുടെ പേരില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഹാമില്‍ട്ടണെ നൈറ്റ്‌ഹുഡ് പദവി നല്‍കി ആദരിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.