മാഞ്ചസ്റ്റർ : എർലിങ് ഹാലണ്ടിന്‍റെ ഗോളടി മികവിൽ മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. സ്വന്തം മൈതാനമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ ആർ ബി ലെയ്‌പ്‌സിഗിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് കീഴടക്കിയ സിറ്റി ഇരുപാദങ്ങളിലുമായി 8-1 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. മിന്നും ഫോമിൽ കളിക്കുന്ന എർലിങ് ഹാലണ്ട് 5 ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇകായി ഗുണ്ട്വോന്‍, കെവിൻ ഡി ബ്രൂയിൻ എന്നിവർ സിറ്റിക്കായി ഗോൾ പട്ടിക തികച്ചു.
-
FULL-TIME | Through to the #UCL quarter-finals! 💥
— Manchester City (@ManCity) March 14, 2023 " class="align-text-top noRightClick twitterSection" data="
🔵 7-0 ⚫️ #ManCity pic.twitter.com/Nzgp34Wzua
">FULL-TIME | Through to the #UCL quarter-finals! 💥
— Manchester City (@ManCity) March 14, 2023
🔵 7-0 ⚫️ #ManCity pic.twitter.com/Nzgp34WzuaFULL-TIME | Through to the #UCL quarter-finals! 💥
— Manchester City (@ManCity) March 14, 2023
🔵 7-0 ⚫️ #ManCity pic.twitter.com/Nzgp34Wzua
എത്തിഹാദിൽ നിറഞ്ഞുനിന്നത് ഹാലണ്ട് തന്നെയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് സ്വന്തമാക്കിയ ഗോൾ മെഷീൻ രണ്ടാം പകുതിയിലാണ് നേട്ടം അഞ്ചാക്കി ഉയർത്തിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരത്തിൽ 5 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഒരുപക്ഷേ മത്സരത്തിന്‍റെ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നെങ്കിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടവും താരം സ്വന്തം പേരിൽ കുറിക്കുമായിരുന്നു. 63-ാം മിനിട്ടിൽ ഹാലണ്ടിനെ പിൻവലിച്ച് ജൂലിയൻ അൽവാരസിനെ കളത്തിലിറക്കുകയായിരുന്നു പരിശീലകൻ പെപ് ഗ്വാർഡിയോള.
-
Ok, remind us again, @ErlingHaaland 👀
— Manchester City (@ManCity) March 14, 2023 " class="align-text-top noRightClick twitterSection" data="
How many goals did you score tonight? 🤔
🔵 7-0 ⚫️ #ManCity pic.twitter.com/Cp9BVuX5Kx
">Ok, remind us again, @ErlingHaaland 👀
— Manchester City (@ManCity) March 14, 2023
How many goals did you score tonight? 🤔
🔵 7-0 ⚫️ #ManCity pic.twitter.com/Cp9BVuX5KxOk, remind us again, @ErlingHaaland 👀
— Manchester City (@ManCity) March 14, 2023
How many goals did you score tonight? 🤔
🔵 7-0 ⚫️ #ManCity pic.twitter.com/Cp9BVuX5Kx
മത്സരത്തിന്‍റെ 22-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് നോർവീജിയൻ സ്‌ട്രൈക്കർ ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ബെഞ്ചമിൻ ഹെൻഡ്രിക്‌സിന്‍റെ ഹാൻഡ് ബോളിനാണ് റഫറി സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. തുടര്‍ന്ന് രണ്ട് മിനിട്ടുകൾക്കകം ഗോൾ നേട്ടം ഇരട്ടിയാക്കി. കെവിൻ ഡി ബ്രൂയിന്‍റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി വന്ന റീബൗണ്ടിൽ നിന്നും ഹെഡറിലൂടെയാണ് എർലിങ് ഹാലണ്ട് ലക്ഷ്യം കണ്ടത്.
-
7-0 at the Etihad 😍 lovelyyyyyy! Through to the quarters let’s goooo 💙 pic.twitter.com/j15VF7kjtt
— Jack Grealish (@JackGrealish) March 14, 2023 " class="align-text-top noRightClick twitterSection" data="
">7-0 at the Etihad 😍 lovelyyyyyy! Through to the quarters let’s goooo 💙 pic.twitter.com/j15VF7kjtt
— Jack Grealish (@JackGrealish) March 14, 20237-0 at the Etihad 😍 lovelyyyyyy! Through to the quarters let’s goooo 💙 pic.twitter.com/j15VF7kjtt
— Jack Grealish (@JackGrealish) March 14, 2023
ആദ്യ പകുതിയുടെ രണ്ട് മിനിട്ട് ഇഞ്ച്വറി സമയത്താണ് എർലിങ് ഹാലണ്ട് ഹാട്രിക് തികച്ചത്. കെവിൻ ഡി ബ്രൂയിന്‍റെ കോർണർ വലത് പോസ്റ്റിൽ തട്ടിത്തെറിച്ചെത്തിയത് ഹാലണ്ടിന്‍റെ കാലുകളിലേക്ക്. ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് തട്ടിയിടേണ്ടത് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇതോടെ മാഞ്ചസ്റ്റർ സിറ്റി ആദ്യ പകുതിയിൽ തന്നെ 3-0 ന്‍റെ ലീഡ് സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്കായി താരത്തിന്‍റെ 5-ാം ഹാട്രിക്കായിരുന്നുവിത്.
-
An unstoppable performance! 🪄
— Manchester City (@ManCity) March 14, 2023 " class="align-text-top noRightClick twitterSection" data="
🔵 7-0 ⚫️ #ManCity pic.twitter.com/uhJDmdojEO
">An unstoppable performance! 🪄
— Manchester City (@ManCity) March 14, 2023
🔵 7-0 ⚫️ #ManCity pic.twitter.com/uhJDmdojEOAn unstoppable performance! 🪄
— Manchester City (@ManCity) March 14, 2023
🔵 7-0 ⚫️ #ManCity pic.twitter.com/uhJDmdojEO
രണ്ടാം പകുതിയിൽ മുന്നേറ്റം തുടർന്ന സിറ്റി ലീഡ് നാലാക്കി ഉയർത്തി. 49-ാം മിനിട്ടിൽ ഗോൾകീപ്പർ എഡേഴ്‌സൺ തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ ഡി ബ്രൂയിന്‍റെ പാസിൽ നിന്നാണ് ഇകായ് ഗുണ്ട്വോൻ ഗോൾ നേടിയത്. 53-ാം മിനിട്ടിൽ നാലാം ഗോൾ നേടിയ ഹാലണ്ട് സിറ്റിയുടെ ലീഡ് അഞ്ചാക്കി. പിന്നാലെ ഗുണ്ട്വോൻ പകരം മെഹ്‌റസിനെയും ഗ്രീലിഷിന് പകരം ഫിൽ ഫോഡനെയും സിറ്റി കളത്തിലിറക്കി.
നിമിഷങ്ങൾക്കകം ഹാലണ്ട് വ്യക്‌തിഗത ഗോൾനേട്ടം അഞ്ചാക്കി. അധികസമയത്ത് ഡി ബ്രൂയിനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം ഗോൾ നേടിയത്. മെഹ്‌റസിന്‍റെ പാസിൽ നിന്നും 25 വാര അകലെ നിന്നുള്ള ഡി ബ്രൂയിന്‍റെ ഷോട്ട് പോസ്റ്റിന്‍റെ വലത് മൂലയിൽ പതിക്കുകയായിരുന്നു. ഇതോടെ സിറ്റി ക്വാർട്ടർ പ്രവേശനം ഗംഭീരമാക്കി.