ETV Bharat / sports

'ഒരേയൊരു നായകന്‍ മാത്രം'; ആര്‍ത്തുവിളിച്ച യുവന്‍റസ് ആരാധകരോട് വിട പറഞ്ഞത് ചില്ലിനി - Giorgio Chiellini

യുവന്‍റസുമായുള്ള 17 വര്‍ഷത്തെ ബന്ധം ഈ സീസണോട് കൂടി അവസാനിപ്പിക്കുമെന്ന് ചില്ലിനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Giorgio Chiellini Says Goodbye To Juventus Fans  Giorgio Chiellini  യുവന്‍റസ് ആരാധകരോട് വിട പറഞ്ഞത് ചില്ലിനി
'ഒരേയൊരു നായകന്‍ മാത്രം'; ആര്‍ത്തുവിളിച്ച യുവന്‍റസ് ആരാധകരോട് വിട പറഞ്ഞത് ചില്ലിനി
author img

By

Published : May 17, 2022, 10:12 AM IST

റോം: യുവന്‍റസിനായുള്ള തന്‍റെ അവസാന ഹോം മത്സരത്തിന് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് നായകന്‍ ജോർജിയോ ചില്ലിനി. ഈ സീസണോട് കൂടി യുവന്‍റസുമായുള്ള 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുമെന്ന് 37കാരനായ ചില്ലിനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലാസിയോയ്‌ക്കെതിരായ മത്സരത്തിന്‍റെ 17-ാം മിനിട്ടിലാണ് താരത്തിന് ആരാധകരോട് നന്ദി പറയാന്‍ ക്ലബ് അവസരമൊരുക്കിയത്. 17 വര്‍ഷം നീണ്ട കരിയറിനോടുള്ള ആദരസൂചകമായാണിത്. മത്സരത്തിന് മുന്നോടിയായ താരത്തിന്‍റെ മൂന്നാം നമ്പര്‍ ജേഴ്‌സ് സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'ഒരേയൊരു നായകന്‍ മാത്രം' എന്നാണ് ആരാധകര്‍ ആര്‍പ്പുവിളിച്ചത്.

അതേസമയം ഞായറാഴ്‌ച ഫിയോറന്‍റിനയ്‌ക്കെതിരായാണ് താരം അവസാനമായി യുവന്‍റസിന്‍റെ കുപ്പായത്തിലിറങ്ങുക. 2005ൽ ഫിയോറന്‍റീനയിൽ നിന്നും യുവന്‍റസിലേക്കെത്തിയ താരം ക്ലബിനൊപ്പം ഒമ്പത് സീരി എ കിരീടങ്ങളും അഞ്ച് തവണ വീതം ഇറ്റാലിയന്‍ കപ്പും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും നേടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു സീസണിൽ പരിക്ക് കാരണം ഭൂരിഭാഗം മത്സരങ്ങളിലും ചില്ലിനി പുറത്തായിരുന്നു. യുവന്‍റസിന്‍റെ പടിയിറങ്ങുന്ന വെറ്ററൻ താരം അമേരിക്കൻ ലീഗിലേക്ക് പോകും എന്നാണ് റിപ്പോർട്ട്.

also read: ഒരുപാട് കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതുണ്ട്, പെട്ടെന്ന് തന്നെ യുണൈറ്റഡിനൊപ്പം ചേരും : ടെൻ ഹാഗ്

അതേസമയം ജൂണിൽ അർജന്‍റീനയുമായുള്ള മത്സരത്തിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നും ചില്ലിനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്‍റീനയും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഏറ്റുമുട്ടുക.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.