ETV Bharat / sports

Garry Kasparov Hails Praggnanandhaa : 'ചെന്നൈ ഇന്ത്യന്‍ ന്യൂയോർക്ക് കൗബോയ്‌സിനെ തോല്‍പ്പിച്ചു' ; പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് കാസ്‌പറോവ്

Magnus Carlsen vs R Praggnanandhaa ചെസ്‌ ലോകകപ്പിന്‍റെ ഫൈനലില്‍ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ഗ്രാൻഡ്‌മാസ്റ്റർ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച് ഇതിഹാസ താരം ഗാരി കാസ്‌പറോവ്

Garry Kasparov hails Praggnanandhaa  Chess World Cup 2023  Garry Kasparov  R Praggnanandhaa  Viswanathan Anand
Chess World Cup 2023 Garry Kasparov hails Praggnanandhaa
author img

By

Published : Aug 22, 2023, 3:20 PM IST

ബാക്കു (അസർബൈജാൻ) : ചെസ്‌ ലോകകപ്പിന്‍റെ (Chess World Cup 2023) ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം ആർ പ്രജ്ഞാനന്ദ (R Praggnanandhaa). ലോക മൂന്നാം നമ്പറായ ഫാബിയാനോ കരുവാനയെ (Fabiano Caruana) തോല്‍പ്പിച്ചാണ് ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റര്‍ മുന്നേറ്റമുറപ്പിച്ചത്. ടൂര്‍ണമെന്‍റിനിടെ താരത്തെ അനുഗമിച്ചെത്തിയ അമ്മ നാഗലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

18-കാരന്‍ എവിടെ മത്സരിക്കാനെത്തിയാലും നാഗലക്ഷ്മിയുടെ സാന്നിധ്യമുണ്ടാവാറുണ്ട്. താരത്തിന് ലഭിക്കുന്ന ഈ അകമഴിഞ്ഞ പിന്തുണ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഇപ്പോഴിതാ പ്രജ്ഞാനന്ദയുടെ നേട്ടങ്ങളെയും താരത്തിന് അമ്മ നല്‍കുന്ന കരുത്തിനേയും അഭിനന്ദിച്ചിരിക്കുകയാണ് ഇതിഹാസ താരം ഗാരി കാസ്‌പറോവ് (Garry Kasparov hails R Praggnanandhaa).

ചെന്നൈക്കാരനായ ഇന്ത്യാക്കാരന്‍ രണ്ട് ന്യൂയോർക്ക് കൗബോയ്‌സിനെയാണ് പരാജയപ്പെടുത്തിയിരിക്കുന്നതെന്നാണ് മുന്‍ ലോക ചാമ്പ്യനായ ഗാരി കാസ്‌പറോവ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. "ആർ പ്രജ്ഞാനന്ദയ്‌ക്കും അവന്‍റെ അമ്മയ്‌ക്കും അഭിനന്ദനങ്ങള്‍. എല്ലാ മത്സരങ്ങളിലും അവനെ അനുഗമിക്കുന്ന അഭിമാനിയായ അമ്മ എന്ന നിലയിൽ, ഇത് ഒരു പ്രത്യേക തരത്തിലുള്ള പിന്തുണയാണ്!. ചെന്നൈ ഇന്ത്യൻ രണ്ട് ന്യൂയോർക്ക് കൗബോയ്‌സിനെ പരാജയപ്പെടുത്തി!."- 60-കാരനായ റഷ്യന്‍ ഗ്രാൻഡ്‌മാസ്റ്റർ ട്വിറ്ററില്‍ കുറിച്ചു.

  • Congrats to @rpragchess—and to his mother. As someone whose proud mama accompanied me to every event, it's a special kind of support! The Chennai Indian defeated two New York cowboys! He has been very tenacious in difficult positions. https://t.co/y8oJ6Z446M

    — Garry Kasparov (@Kasparov63) August 21, 2023 " class="align-text-top noRightClick twitterSection" data=" ">

പ്രയാസകരമായ സ്ഥാനങ്ങളിൽ ഉറച്ച് നിന്നായിരുന്നു ഇന്ത്യന്‍ താരം കളിച്ചതെന്നും ഗാരി കാസ്പറോവ് തന്‍റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിഡെ ചെസ്‌ ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്തുന്ന പ്രജ്ഞാനന്ദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.

നാല് റാപ്പിഡ് ടൈബ്രേക്ക് ഗെയിമുകൾക്ക് ശേഷമാണ് പ്രജ്ഞാനന്ദ അമേരിക്കന്‍ ഗ്രാൻഡ്‌മാസ്റ്ററായ ഫാബിയാനോ കരുവാനയെ മറികടന്നത്. ഇരുവരും തമ്മിലുള്ള ആദ്യ മത്സരം 47 കരുനീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ഇതോടെയാണ് വിജയിയെ ടൈബ്രേക്കറിലൂടെ നിശ്ചയിച്ചത്. ഫാബിയാനോ കരുവാനയെ മറികടക്കാന്‍ കഴിഞ്ഞതോടെ ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാവാന്‍ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞു.

ALSO READ: Praggnanandhaa In Chess World Cup Final : 'ഒന്നാമനെ വെട്ടി' ചാംപ്യനാവാന്‍ ; ആർ പ്രജ്ഞാനന്ദ ഫിഡെ ചെസ്‌ ലോകകപ്പ് ഫൈനലില്‍

ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദാണ് (Viswanathan Anand) നേരത്തെ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. 2002-ല്‍ ആയിരുന്നു വിശ്വനാഥന്‍ ആനന്ദ് ലോകകപ്പ് ഫൈനലിലെത്തിയത്. ചെന്നൈ സ്വദേശികളായ രമേഷ്ബാബു- നാഗലക്ഷ്‌മി ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് 18-കാരനായ പ്രജ്ഞാനന്ദ. താരത്തിന്‍റെ സഹോദരി വൈശാലിയും ചെസ്‌ താരമാണ്.

ALSO READ: ട്വിസ്റ്റായത് ചേച്ചിയുടെ കാര്‍ട്ടൂണ്‍ ഭ്രമം, കുരുക്കിട്ടും അഴിച്ചും പഠിച്ചു ; കാള്‍സണെ തറപറ്റിച്ച പ്രജ്ഞാനന്ദന്‍റെ നാള്‍വഴി

അതേസമയം ഫൈനലില്‍ അഞ്ച് തവണ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സന്‍ ( Magnus Carlsen) ആണ് ഫൈനലില്‍ പ്രജ്ഞാനന്ദയുടെ എതിരാളി. നേരത്തെ ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്‍റായ എയർതിങ്സ് മാസ്റ്റേഴ്‌സില്‍ മാഗ്നസ് കാള്‍സണെ തോല്‍പ്പിക്കാന്‍ പ്രജ്ഞാനന്ദയ്‌ക്ക് കഴിഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.