ലണ്ടൻ: ഇംഗ്ലണ്ടിന്‍റെ മുൻ ഇതിഹാസ ഫുട്‌ബോള്‍ താരം ഫ്രാങ്ക് ലാംപാര്‍ഡ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് എവര്‍ട്ടന്‍റെ പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരിയിലെ ട്രാൻസ്‌ഫർ വിൻഡോ അവസാനിക്കുന്നതിന് മുൻപ് തന്നെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡ്യുന്‍കാന്‍ ഫെര്‍ഗൂസന്‍, വിറ്റര്‍ പെരേര എന്നിവരെ മറികടന്നാണ് എവര്‍ട്ടണ്‍ ലാംപാര്‍ഡിനെ മാനേജർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. ലാംപാര്‍ഡുമായി എവര്‍ട്ടണ്‍ അവസാന ഘട്ട ചർച്ചകൾ നടത്തിയതായാണ് വിവരം.
റാഫേല്‍ ബെനിറ്റിസ് ക്ലബ്ബ് വിട്ട ശേഷം ഒരു വര്‍ഷത്തോളമായി മുഖ്യ പരിശീലകനില്ലാതെയാണ് എവര്‍ട്ടണ്‍ കളിക്കുന്നത്. പരിശീലകന്‍റെ അഭാവത്തിൽ ടീമിന്‍റെ പ്രകടനവും താഴേക്ക് പോയിട്ടുണ്ട്. അതിനാൽ തന്നെ ലാംപാർജഡിലൂടെ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെകൊണ്ട് വരാൻ സാധിക്കും എന്നാണ് എവർട്ടന്‍റെ കണക്കുകൂട്ടൽ.
ALSO READ: FIFA WORLD CUP 2022: അർജന്‍റീനയോട് തോൽവി, ചിലിയുടെ ലോകകപ്പ് സാധ്യതകൾ മങ്ങി; യോഗ്യത നേടി ഇറാൻ
43 കാരനായ ലാംപാര്‍ഡ് മുന്‍പ് ചെല്‍സിയുടെ പരിശീലകനായിരുന്നു. ചെല്‍സിയുടെ എക്കാലത്തെയും മികച്ച താരമായിരുന്ന ലാംപാര്‍ഡിന് പക്ഷേ പരിശീലകന്റെ റോളില്‍ നീലപ്പടയ്ക്ക് വേണ്ടി തിളങ്ങാനായിരുന്നില്ല. ലാംപാര്‍ഡിന് കീഴിൽ ടീമിന്‍റെ പ്രകടനം മോശമായതിനെത്തുടര്‍ന്ന് ചെല്‍സി തോമസ് ടൂച്ചലിനെ പരിശീലകനായി നിയമിക്കുകയായിരുന്നു.