ETV Bharat / sports

ഫോർമുല വണ്‍ ജൂലൈ 5ന്: ഓസ്‌ട്രിയ അനുമതി നല്‍കി

സ്‌പില്‍ബർഗിലെ റഡ്ബുൾ റിങ്ങിലാണ് 2020 സീസണിലെ പ്രഥമ ഫോർമുല വണ്‍ ഗ്രാന്‍ഡ് പ്രീ അരങ്ങേറുക.

austrian grand prix news  f1 news  ഫോർമുല വണ്‍ വാർത്ത  കൊവിഡ് 19 വാർത്ത  ഗ്രാന്‍ഡ് പ്രീ വാർത്ത  ഓസ്‌ട്രിയന്‍ ഗ്രാന്‍ഡ് പ്രീ വാർത്ത  എഫ്‌ വണ്‍ വാർത്ത  formula one news  covid 19 news  grand prix news
ഫോർമുല വണ്‍
author img

By

Published : May 31, 2020, 3:20 PM IST

അറ്റ്ലാന്‍ഡ: ഫോർമുല വണ്‍ 2020 സീസണിന് ജൂലൈ അഞ്ചിന് തുടക്കമാകും. ഓസ്‌ട്രിയന്‍ സർക്കാർ അനുമതി നല്‍കിയതോടെയാണ് ഗ്രാന്‍റ് പ്രീക്ക് തുടക്കമാകുന്നത്. സ്‌പില്‍ബർഗിലെ റഡ്ബുൾ റിങ്ങിലാണ് സീസണിലെ ആദ്യ റേസ് നടക്കുക. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടുത്ത ദിവസം തന്നെ മറ്റൊരു റേസിന് കൂടി ഈ സർക്യൂട്ട് സാക്ഷ്യം വഹിക്കും. രണ്ട് മത്സരങ്ങളും കാണികളില്ലാതെയാകും നടത്തുക. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. കൊവിഡ് 19 കാരണം ഇതിനകം 10-ഓളം ഗ്രാന്‍റ് പ്രീകളാണ് മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്‌തിരിക്കുന്നത്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച ശേഷം ഓസ്‌ട്രിയന്‍ ആരോഗ്യ മന്ത്രി റുഡോൾഫ് അന്‍സോബറാണ് റേസിന് അനുമതി നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.