ലണ്ടൻ: റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് റദ്ദാക്കിയതായി ഫോർമുല വണ്‍ (എഫ് വണ്‍) അറിയിച്ചു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഫോർമുല വണ്‍, എഫ്‌ഐഎ (ഫെഡറേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ ഓട്ടോമൊബൈല്‍), വിവിധ ടീമുകള്‍ എന്നിവര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്ക് പിന്നാലെയാണ് തീരുമാനം.
നിലവിലെ സാഹചര്യത്തിൽ റഷ്യൻ ഗ്രാൻഡ് പ്രിക്‌സ് നടത്തുന്നത് അസാധ്യമാണെന്ന് യോഗത്തിനെത്തിയവര്‍ അഭിപ്രായപ്പെട്ടതായി എഫ് വണ്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.
''ഫോർമുല വണ്‍ വേൾഡ് ചാമ്പ്യൻഷിപ്പ് ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്നത് ജനങ്ങളെ ഒന്നിപ്പിക്കാനും രാഷ്ട്രങ്ങളെ ഒരുമിച്ച് കൊണ്ടുവരാനുമുള്ള ഒരു നല്ല കാഴ്ചപ്പാടോടെയാണ്. യുക്രൈനിലെ സംഭവ വികാസങ്ങൾ സങ്കടത്തോടെയും ഞെട്ടലോടെയുമാണ് വീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തിന് വേഗത്തിലും സമാധാനപരമായും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'' എഫ് വണ്‍ പ്രസ്‌താവനയില്‍ അറിയിച്ചു.
അതേസമയം സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഈ വർഷത്തെ ഫോർമുല വണ്ണിന്‍റെ റഷ്യൻ ഗ്രാൻഡ് പ്രിക്‌സിനുണ്ടാവില്ലെന്ന് ജർമ്മൻ റേസിങ് ഡ്രൈവർ സെബാസ്റ്റ്യൻ വെറ്റൽ വ്യക്തമാക്കിയിരുന്നു. നിവവിലെ സംഘര്‍ഷം ഞെട്ടിക്കുന്നതാണെന്നാണ് നാല് തവണ ഫോര്‍മുല വണ്‍ ജേതാവായ വെറ്റല്‍ പറഞ്ഞത്.