ദോഹ : ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഫ്രാന്‍സിനോട് തോല്‍വി വഴങ്ങിയത്. ഫ്രഞ്ച് പടയ്‌ക്കായി ചൗമേനി, ജിറൂദ് എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ നായകന്‍ ഹാരി കെയ്‌നിന്‍റെ ബൂട്ടില്‍ നിന്നാണ് ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്. ഏറെ വീറും വാശിയും നിറഞ്ഞ മത്സരത്തിന്‍റെ അവസാന മിനിട്ടുകളില്‍ മറ്റൊരു പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ടിനെ ഒപ്പമെത്തിക്കാനുള്ള അവസരം ഹാരി കെയ്‌നിന് ലഭിച്ചിരുന്നു.
എന്നാല്‍ കിക്കെടുത്ത ഇംഗ്ലണ്ട് നായകന് പിഴയ്‌ക്കുകയായിരുന്നു. ഈ കാഴ്ച കണ്ട് പൊട്ടിച്ചിരിക്കുന്ന ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഫ്രഞ്ച് ബോക്‌സില്‍ മേസന്‍ മൗണ്ടിനെ വീഴ്‌ത്തിയതിനാണ് ഇംഗ്ലീഷ് നിരയ്‌ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. വാര്‍ ദൃശ്യങ്ങളാണ് ഇംഗ്ലണ്ടിന് തുണയായത്.
-
Mbappe laughing at Kane missing the penalty. It’s hilarious 🤣 🤣🤣 pic.twitter.com/LJKi0UDmiR
— Plutopanther71 (@henryagyepong71) December 10, 2022 " class="align-text-top noRightClick twitterSection" data="
">Mbappe laughing at Kane missing the penalty. It’s hilarious 🤣 🤣🤣 pic.twitter.com/LJKi0UDmiR
— Plutopanther71 (@henryagyepong71) December 10, 2022Mbappe laughing at Kane missing the penalty. It’s hilarious 🤣 🤣🤣 pic.twitter.com/LJKi0UDmiR
— Plutopanther71 (@henryagyepong71) December 10, 2022
82ാം മിനിട്ടില്‍ കെയ്‌ന്‍ പെനാല്‍റ്റിയെടുക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു ഗോളിന് പിന്നിലായിരുന്നു. എന്നാല്‍ നായകന്‍ വില്ലനാവുന്ന കാഴ്‌ചയാണ് ആരാധകര്‍ക്ക് പിന്നീട് കാണാന്‍ കഴിഞ്ഞത്. ഗോള്‍ കീപ്പറുടെ വലതുഭാഗത്തേക്ക് കെയ്‌ന്‍ തൊടുത്തുവിട്ട ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ആകാശത്തേക്കാണ് പാഞ്ഞത്.
Also read: സ്വന്തം പാളയത്തിലും ഒറ്റപ്പെട്ട രാജാവ് ; ഖത്തറിലും ക്രിസ്റ്റ്യാനോയ്‌ക്ക് കണ്ണീര്‍ മടക്കം
തുടര്‍ന്ന് സമനില ഗോളിനായി ഇംഗ്ലണ്ട് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഉലയാതെ നിന്നു. വിജയത്തോടെ നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ ഫ്രാന്‍സ് ടൂര്‍ണമെന്‍റിന്‍റെ അവസാന നാലിലെത്തി. തോല്‍വിയോടെ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ക്വാര്‍ട്ടറില്‍ ഏറ്റവും കൂടുതൽ തവണ തോൽക്കുന്ന ടീമായി ഇംഗ്ലണ്ട് മാറി.
ഇത് ഏഴാം തവണയാണ് ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ കാലിടറുന്നത്. നേരത്തെ 1954, 1962, 1970, 1986, 2002, 2006 ലോകകപ്പുകളിലാണ് ത്രീ ലയണ്‍സ് ഈ ഘട്ടത്തില്‍ പുറത്തായത്.