ദോഹ : ലോകകപ്പില്‍ ഗോളടിമേളം തുടരുന്ന ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വെല്ലുവിളിച്ച് ഇംഗ്ലണ്ട് പ്രതിരോധ നിര താരം കൈല്‍ വാക്കര്‍. ക്വാര്‍ട്ടര്‍ പോരിനിറങ്ങുമ്പോള്‍ താന്‍ എംബാപ്പെയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കില്ലെന്ന് വാക്കര്‍ പറഞ്ഞു. ബുധനാഴ്‌ച മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഇംഗ്ലീഷ് ഡിഫന്‍ഡറുടെ പ്രതികരണം.
'മികച്ച ഫോമിലുള്ള ഒരു നല്ല കളിക്കാരനായ അദ്ദേഹത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ ചുവന്ന പരവതാനി വിരിച്ച് മത്സരത്തിലേക്ക് എംബാപ്പെയെ സ്വീകരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് നേരിടുന്നത് എംബാപ്പെയെ അല്ല, ഫ്രാന്‍സിനെയാണ്.
അദ്ദേഹം മികച്ച കളിക്കാരനാണെന്ന് എനിക്കറിയാം. പക്ഷെ ഞങ്ങള്‍ കളിക്കാനിറങ്ങുന്നത് ടെന്നീസല്ല. ഇത് ഒറ്റയ്‌ക്ക് കളിക്കുന്ന ഒരു കളിയല്ല, ഒരു ടീം ഗെയിമാണ്'- വാക്കര്‍ അഭിപ്രായപ്പെട്ടു.
-
Kyle Walker is ready 😤 pic.twitter.com/Twpv5ueDFG
— ESPN UK (@ESPNUK) December 7, 2022 " class="align-text-top noRightClick twitterSection" data="
">Kyle Walker is ready 😤 pic.twitter.com/Twpv5ueDFG
— ESPN UK (@ESPNUK) December 7, 2022Kyle Walker is ready 😤 pic.twitter.com/Twpv5ueDFG
— ESPN UK (@ESPNUK) December 7, 2022
'ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞാന്‍ എന്‍റെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഇത് ഞങ്ങള്‍ക്കൊരു ജീവന്‍ മരണ പോരാട്ടമാണ്. തോറ്റാല്‍ ഞങ്ങള്‍ക്ക് തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരും. എന്‍റെ രാജ്യത്തിനായി ലോകകപ്പ് നേടി കൊടുക്കാനിറങ്ങുമ്പോള്‍ എംബാപ്പെ എനിക്കൊരു തടസമാകില്ല.'
ഫ്രാന്‍സ് ടീമിലെ മറ്റ് താരങ്ങളെ കുറിച്ചും കൈല്‍ വാക്കര്‍ സംസാരിച്ചു. 'എംബാപ്പെ അവരുടെ കോട്ടയിലെ മികച്ച താരമെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. പക്ഷെ അവര്‍ക്കൊപ്പമുള്ള മറ്റ് താരങ്ങളെ ആരും മറക്കരുത്.
അവരെ വിലകുറച്ച് കാണാന്‍ ശ്രമിക്കരുത്. ജിറൂദും, ഗ്രീസ്‌മാനും, ഡെംബലയുമെല്ലാം അവര്‍ക്കായി നിരവധി ഗോളടിച്ചവരും മത്സരം വിജയിപ്പിച്ചവരുമാണ്. അവരെ ആരും മറക്കരുത്.
എംബാപ്പെ മികച്ച കളിക്കാരനായത് കൊണ്ടാണ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉയരുന്നതെന്ന് എനിക്കറിയാം. എന്നാല്‍ എന്‍റെ അഭിപ്രായത്തില്‍ മറ്റ് താരങ്ങളെയും ആരും മറന്ന് പോകരുത്' എന്നും കൈല്‍ വാക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പില്‍ നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ. ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് 5 ഗോളുകളാണ് താരം അടിച്ച് കൂട്ടിയത്. പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെതിരെ രണ്ട് ഗോളും താരം നേടിയിരുന്നു. ഡിസംബര്‍ 11നാണ് ഇംഗ്ലണ്ട് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം.