ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പ് വേദികൾക്കുള്ളിൽ മദ്യം ലഭ്യമാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകി ഏതാനും മണിക്കൂറുകളോളം തിരഞ്ഞെടുത്ത ഫാൻ സോണുകളിൽ മാത്രമാണ് മദ്യം ലഭ്യമാകുകയെന്നാണ് സംഘാടകരുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഖത്തറിന്‍റെ വേനൽ ചൂട് ഒഴിവാക്കാൻ നവംബർ 21 മുതൽ ഡിസംബർ 18 വരെയുള്ള ശൈത്യകാല തിയതികളിലാണ് ലോകകപ്പ് നടക്കുക.
മദ്യത്തിന് കർശന നിയന്ത്രണങ്ങളുള്ള ഒരു മുസ്‌ലീം രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പാണ് 2022 പതിപ്പ്. എന്നിരുന്നാലും, മദ്യപാനം പതിറ്റാണ്ടുകളായി ഫുട്‌ബോൾ സംസ്‌കാരവുമായി അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഖത്തറിൽ പൊതുസ്ഥലത്ത് വച്ച് മദ്യപിക്കുന്നത് ശിക്ഷാർഹമാണ്. നിയമ ലംഘനം അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ ആറ് മാസം വരെ തടവും അല്ലെങ്കിൽ 3,000 ഖത്തർ റിയാൽ (65,000 ഇന്ത്യൻ രുപ) പിഴയുമാണ് ശിക്ഷ.
-
Qatar's World Cup stadiums are set to be alcohol-free, with beer sales outside arenas only allowed before and after some matches, a source with knowledge of plans for the tournament said 🍺❌ pic.twitter.com/3gaVVGtFRG
— ESPN FC (@ESPNFC) July 7, 2022 " class="align-text-top noRightClick twitterSection" data="
">Qatar's World Cup stadiums are set to be alcohol-free, with beer sales outside arenas only allowed before and after some matches, a source with knowledge of plans for the tournament said 🍺❌ pic.twitter.com/3gaVVGtFRG
— ESPN FC (@ESPNFC) July 7, 2022Qatar's World Cup stadiums are set to be alcohol-free, with beer sales outside arenas only allowed before and after some matches, a source with knowledge of plans for the tournament said 🍺❌ pic.twitter.com/3gaVVGtFRG
— ESPN FC (@ESPNFC) July 7, 2022
അതുകൊണ്ട് തന്നെ ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ചർച്ചാവിഷയമായിരുന്നു മദ്യത്തിന്‍റെ ലഭ്യത. മത്സരത്തിന് മുൻപും ശേഷവും വേദിക്ക് പുറത്ത് പ്രത്യേകം സജ്ജീകരിച്ച പ്രത്യേക കേന്ദ്രങ്ങളിൽ ബിയർ വിൽപ്പനയ്‌ക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ലോകകപ്പ് വേദികളിലെ വിഐപി ലോഞ്ചുകളിൽ ബിയർ, ഷാംപെയ്‌ന്‍, വൈൻ, സ്‌പിരിറ്റ് എന്നിവ ലഭ്യമാക്കുമെന്നാണ് ഫിഫ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളിൽ നോൺ - ആൽക്കഹോളിക് ഡ്രിങ്കുകൾക്ക് മാത്രമാണ് അനുമതി.
സ്റ്റേഡിയങ്ങൾക്കുള്ളിൽ ബാറുകൾ ഉണ്ടാകില്ല, അതേസമയം രാത്രി 10 മുതൽ പുലർച്ചെ ഒരു മണി വരെ പരിമിതമായ എണ്ണം ഫാൻ സോണുകളില്‍ മാത്രമേ മദ്യം ലഭ്യമാകൂ. പദ്ധതികളെ കുറിച്ച് വിശദീകരിച്ചെങ്കിലും ഔദ്യോഗികമായി പ്രതികരിക്കാന്‍ ലോകകപ്പ് സംഘാടകര്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകൾ. സെൻട്രൽ ദോഹയിലെ ഏകദേശം 40,000 ആളുകൾക്കുള്ള ഫിഫ ഫാൻ സോൺ സമയ നിയന്ത്രണം പാലിച്ച് മദ്യം ലഭിക്കുന്ന സ്ഥലമായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ALSO READ: ലോകകപ്പ് ഫുട്‌ബോൾ ആഘോഷങ്ങൾക്ക് നിയന്ത്രണം; ലൈംഗിക നിയന്ത്രണവും, മദ്യ നിരോധനവും ഏർപ്പെടുത്തി ഖത്തർ
ദോഹ ഗോൾഫ് ക്ലബ്ബ് ഇന്‍റർകോണ്ടിനെന്‍റൽ ബീച്ചും സ്‌പായും സിറ്റി സെന്‍ററിന് പുറത്തുള്ള രണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്, ഇവിടെ യഥാസമയം മദ്യം ലഭിക്കുമെന്ന് ജൂണിൽ പുറത്തിറക്കിയ ആസൂത്രണ രേഖ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫിഫയും ഖത്തര്‍ സംഘാടക സമിതിയും മദ്യ ലഭ്യത സംബന്ധിച്ച് ഉടന്‍ പ്രതികരണത്തിന് ഇല്ലെന്നാണ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. ആവശ്യമായ സമയത്ത് വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്ന് അവർ മുമ്പ് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
ഖത്തറിലെ ഹോട്ടലുകളും ബാറുകളും പോലുള്ള നിയുക്ത പ്രദേശങ്ങളിൽ ഇതിനകം മദ്യം ലഭ്യമാണ്. വിദേശത്ത് നിന്നും മദ്യം എത്തിക്കുന്നതും കുറ്റകരമായ കാര്യമാണ്. പ്രത്യേക ലൈസൻസുള്ള അമുസ്‌ലിം പ്രവാസികൾക്ക് ദോഹയ്‌ക്ക് പുറത്തുള്ള ഒരു പ്രത്യേക കടയിൽ മദ്യം വാങ്ങാം.