ETV Bharat / sports

ഖത്തർ ലോകകപ്പ്; ഉദ്‌ഘാടന മത്സരത്തിൽ മാറ്റം, മത്സരങ്ങൾ ഒരു ദിവസം മുന്നേ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട് - Football news

ഈ വർഷം നവംബർ 21നാണ് ലോകകപ്പിന്‍റെ ഉദ്‌ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം മത്സരം നവംബർ 20 ആരംഭിച്ചേക്കും

FIFA looks to start World Cup in Qatar 1 day earlier  ഖത്തർ ലോകകപ്പ്  FIFA  Qatar world cup 2022  ഖത്തർ ലോകകപ്പ് ഒരു ദിവസം മുന്നേ ആരംഭിച്ചേക്കും  ലോകകപ്പ് ഫുട്‌ബോൾ  ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ലോകകപ്പ് ഫുട്‌ബോൾ  ഖത്തർ ലോകകപ്പ് വാർത്തകൾ  ഫുട്ബോൾ വാർത്തകൾ  Football news  Qatar world cup News
ഖത്തർ ലോകകപ്പ്; ഉത്‌ഘാടന മത്സരത്തിൽ മാറ്റം, മത്സരങ്ങൾ ഒരു ദിവസം മുന്നേ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്
author img

By

Published : Aug 10, 2022, 5:32 PM IST

ജനീവ: ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മാമാങ്കം നിശ്ചയിച്ചതിനും ഒരു ദിവസം മുന്നേ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ഈ വർഷം നവംബർ 21നാണ് ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ നവംബർ 20ന് മത്സരങ്ങൾ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അതേസമയം അന്താരാഷ്‌ട്ര ഫുട്‌ബോൾ സംഘടനയായ ഫിഫ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയും ആറ് കോണ്ടിനെന്‍റൽ സോക്കർ ബോഡികളുടെ തലവന്മാരും അടങ്ങുന്ന സമിതി ഉടൻ തന്നെ ഇതിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉദ്‌ഘാടന മത്സരം ഒഴിച്ച് മറ്റ് മത്സരങ്ങൾക്ക് മാറ്റമുണ്ടാകില്ല. നേരത്തേ തീരുമാനിച്ച പ്രകാരം ഫൈനല്‍ ഡിസംബര്‍ 18 ന് തന്നെ നടക്കും.

ആതിഥേയ രാജ്യത്തിന് ഉദ്‌ഘാടന മത്സരം കളിക്കാനാണ് ഈ മാറ്റം എന്നും റിപ്പോർട്ടുകളുണ്ട്. നവംബര്‍ 20ന് ഗ്രൂപ്പ് എ യിലെ നെതര്‍ലന്‍ഡ്‌സ്-സെനഗല്‍ പോരാട്ടമാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. ഇതിന് ആറ് മണിക്കൂറുകൾക്ക് ശേഷമാണ് ആതിഥേയരായ ഖത്തറും ഇക്വഡേറും തമ്മിൽ ഏറ്റുമുട്ടുക. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം ഖത്തർ- ഇക്വഡോർ മത്സരം ആദ്യം നടത്തിയേക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.