ദോഹ: ലോകകപ്പില്‍ രാഷ്‌ട്രീയ പ്രേരിതമായ പ്രസ്‌താവനകള്‍ നടത്തിയതിന് ക്രൊയേഷ്യ, സെര്‍ബിയ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്ക് ഫിഫ പിഴ ചുമത്തി. കാനഡ ഗോള്‍ കീപ്പറെ ആരാധകര്‍ അധിക്ഷേപിച്ചതിനാണ് ക്രൊയേഷ്യക്കെതിരെ ഫിഫ നടപടി സ്വീകരിച്ചത്. ബ്രസീലിനെതിരായ ആദ്യ മത്സരത്തിന് മുന്‍പ് ലോക്കര്‍ റൂമില്‍ അയല്‍രാജ്യമായ കൊസോവൊയെ കുറിച്ചുള്ള ബാനര്‍ താരങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനാണ് സെര്‍ബിയക്കെതിരെ നടപടി.
-
Croatia fans held up this flag aimed at Canada goalkeeper Milan Borjan.
— Sam Street (@samstreetwrites) November 27, 2022 " class="align-text-top noRightClick twitterSection" data="
"Knin 95 - Nothing runs like Borjan."
Knin is Borjan's hometown and the flag refers to the victory in the war over Serb separatists which saw Borjan and most Serbs from Croatia driven from their homes. pic.twitter.com/sH9JW9pOPD
">Croatia fans held up this flag aimed at Canada goalkeeper Milan Borjan.
— Sam Street (@samstreetwrites) November 27, 2022
"Knin 95 - Nothing runs like Borjan."
Knin is Borjan's hometown and the flag refers to the victory in the war over Serb separatists which saw Borjan and most Serbs from Croatia driven from their homes. pic.twitter.com/sH9JW9pOPDCroatia fans held up this flag aimed at Canada goalkeeper Milan Borjan.
— Sam Street (@samstreetwrites) November 27, 2022
"Knin 95 - Nothing runs like Borjan."
Knin is Borjan's hometown and the flag refers to the victory in the war over Serb separatists which saw Borjan and most Serbs from Croatia driven from their homes. pic.twitter.com/sH9JW9pOPD
ക്രൊയേഷ്യക്ക് 50000 സ്വിസ്സ് ഫ്രാങ്കും (50000 ഡോളര്‍) സെര്‍ബിയക്ക് 20000 സ്വിസ്സ് ഫ്രാങ്കുമാണ് (21300 ഡോളര്‍) ഫിഫ പിഴയിട്ടിരിക്കുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടമത്സരത്തിനിടെയാണ് ക്രൊയേഷ്യയില്‍ നിന്ന് പാലായനം ചെയ്‌ത് പോയ കാനഡയുടെ ഗോള്‍ കീപ്പര്‍ മിലന്‍ ബോര്‍ജനെതിരെ ആരാധകര്‍ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞത്. സെര്‍ബിയന്‍ ബന്ധമുള്ള അദ്ദേഹം ക്രൊയേഷ്യയിലെ സെര്‍ബിയന്‍ മേഖലയിലായിരുന്നു ജനിച്ചത്.
-
Toxic ethnonationalism is again on full display in Qatar — the Serbian team propped up a flag with Kosovo shown as part of Serbia, while the Croat fans cracked jokes about the 1995 Operation Storm and picked on the Canadian goalie for his Serb ethnic background. pic.twitter.com/kjGZplZhw3
— Aleksandar Brezar (@brezaleksandar) November 28, 2022 " class="align-text-top noRightClick twitterSection" data="
">Toxic ethnonationalism is again on full display in Qatar — the Serbian team propped up a flag with Kosovo shown as part of Serbia, while the Croat fans cracked jokes about the 1995 Operation Storm and picked on the Canadian goalie for his Serb ethnic background. pic.twitter.com/kjGZplZhw3
— Aleksandar Brezar (@brezaleksandar) November 28, 2022Toxic ethnonationalism is again on full display in Qatar — the Serbian team propped up a flag with Kosovo shown as part of Serbia, while the Croat fans cracked jokes about the 1995 Operation Storm and picked on the Canadian goalie for his Serb ethnic background. pic.twitter.com/kjGZplZhw3
— Aleksandar Brezar (@brezaleksandar) November 28, 2022
1995ല്‍ സൈന്യം ആ പ്രദേശം പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്‍റെ കുടുംബം ഉള്‍പ്പടെയുള്ള സെര്‍ബിയക്കാര്‍ പ്രദേശത്ത് നിന്നും പാലായനം ചെയ്‌തത്. ട്രാക്‌ടറുകളിലായിരുന്നു മേഖലയില്‍ നിന്നും സെര്‍ബിയക്കാര്‍ പാലായനം ചെയ്‌തത് എന്നാണ് പറയപ്പെടുന്നത്. നവംബര്‍ 27ന് നടന്ന മത്സരത്തിനിടെ ക്രൊയേഷ്യന്‍ ആരാധകര്‍ ട്രാക്‌ടര്‍ നിർമ്മാതാക്കളായ ജോൺ ഡീറിന്‍റെ പതാക പ്രദര്‍ശിപ്പിക്കുകയും മിലാന്‍ ബോര്‍ജനെ അധിക്ഷേപിക്കുകയുമായിരുന്നു.
ആ മത്സരത്തില്‍ 4-1ന്‍റെ വിജയമാണ് ക്രൊയേഷ്യ നേടിയത്. ക്രൊയേഷ്യക്കെതിരായ അച്ചടക്ക നടപടി ആര്‍ട്ടിക്കിള്‍ 16ന്‍റെ ലംഘനമാണെന്നാണ് ഫിഫ നല്‍കുന്ന വിശദീകരണം. അതേസമയം ഫിഫ നടപടിയില്‍ പ്രതികരണം നടത്താന്‍ ഇരു രാജ്യങ്ങളിലെയും ഫുട്‌ബോള്‍ ഫെഡറേഷനുകളും തയ്യാറായിട്ടില്ല.
കൊസോവോ ഫുട്‌ബോള്‍ ഫെഡറേഷന്‍റെ പരാതിയെ തുടര്‍ന്നാണ് സെര്‍ബിയക്കെതിരെ ഫിഫ അച്ചടക്ക നടപടി സ്വീകരിച്ചത്. നവംബര്‍ 24ന് ബ്രസീലിെനതിരായ മത്സരത്തിനിടെയാണ് സംഭവം. രണ്ട് താരങ്ങളുടെ ലോക്കറുകളില്‍ കൊസോവോയുടെ പതാക പ്രദര്‍ശിപ്പിച്ചിരിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
സെര്‍ബിയയുടെ മുന്‍ പ്രവിശ്യ കൂടിയായ കൊസോവയുടെ ഭൂപടമുള്ള പതാകയില്‍ കീഴടങ്ങരുത് എന്ന വാചകവും കാണാം. 2008ല്‍ കൊസോവോ സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും അത് സെര്‍ബിയ അത് അംഗീകരിച്ചിരുന്നില്ല.
ഈ ലോകകപ്പില്‍ ആകെ മൂന്ന് മത്സരങ്ങള്‍ക്കെതിരെയാണ് ഫിഫ അച്ചടക്ക നടപടി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. സൗദി അറേബ്യക്കെതിരെ ആയിരുന്നു ആദ്യം നടപടി കൈക്കൊണ്ടത്. അര്‍ജന്‍റീന, മെക്‌സിക്കോ ടീമുകള്‍ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കിടെയുള്ള ഗ്രീന്‍ ഫാല്‍കണ്‍സിന്‍റെ മോശം പെരുമാറ്റത്തെ തുടര്‍ന്നായിരുന്നു നടപടി.