ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി. എവര്‍ട്ടണെ എതിരാല്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് സിറ്റി കിരീട പ്രതീക്ഷ ഉയര്‍ത്തിയത്. രണ്ടാം സ്ഥാനക്കാരായ ആഴ്‌സണല്‍ ബ്രൈറ്റണോട് തോല്‍വി വഴങ്ങിയതും പെപ്പ് ഗാര്‍ഡിയോളയ്‌ക്കും സംഘത്തിനും കിരീടം നിലനിര്‍ത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
-
0-3 💪
— Manchester City (@ManCity) May 14, 2023 " class="align-text-top noRightClick twitterSection" data="
Two incredible @IlkayGuendogan goals and a 36th #PL strike from @ErlingHaaland seal the win on Merseyside! 👇 pic.twitter.com/HwNTrqEPui
">0-3 💪
— Manchester City (@ManCity) May 14, 2023
Two incredible @IlkayGuendogan goals and a 36th #PL strike from @ErlingHaaland seal the win on Merseyside! 👇 pic.twitter.com/HwNTrqEPui0-3 💪
— Manchester City (@ManCity) May 14, 2023
Two incredible @IlkayGuendogan goals and a 36th #PL strike from @ErlingHaaland seal the win on Merseyside! 👇 pic.twitter.com/HwNTrqEPui
ലീഗില്‍ 35 മത്സരം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിക്ക് 85 പോയിന്‍റാണ് നിലവില്‍ രണ്ടാം സ്ഥാനക്കാരായ ആഴ്‌സണലിന് 81 പോയിന്‍റും. സിറ്റിയേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചതാണ് നിലവില്‍ ആഴ്‌സണലിന് തിരിച്ചടി.
ബ്രൈറ്റണ്‍ ഷോക്ക്: പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ബ്രൈറ്റണോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആഴ്‌സണല്‍ പരാജയപ്പെട്ടത്. എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ വിറപ്പിക്കാന്‍ സന്ദര്‍കരായ ബ്രൈറ്റണ് സാധിച്ചിരുന്നു. ആഴ്‌സണലിനെതിരായ പോരാട്ടത്തില്‍ മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് ബ്രൈറ്റണ്‍ മൂന്ന് ഗോളും നേടിയത്.
-
Deniz Undav and lobbing goalkeepers, name a better duo... 🤝 @BrightonTools 📺 pic.twitter.com/9UsL9PcoB7
— Brighton & Hove Albion (@OfficialBHAFC) May 14, 2023 " class="align-text-top noRightClick twitterSection" data="
">Deniz Undav and lobbing goalkeepers, name a better duo... 🤝 @BrightonTools 📺 pic.twitter.com/9UsL9PcoB7
— Brighton & Hove Albion (@OfficialBHAFC) May 14, 2023Deniz Undav and lobbing goalkeepers, name a better duo... 🤝 @BrightonTools 📺 pic.twitter.com/9UsL9PcoB7
— Brighton & Hove Albion (@OfficialBHAFC) May 14, 2023
ജൂലിയോ എന്‍സിസോ, ഡെനിസ്, പെർവിസ് എസ്‌തുപിനാൻ എന്നിവരാണ് ബ്രൈറ്റന് വേണ്ടി ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്‍റെ 51-ാം മിനിട്ടില്‍ എന്‍സിസോവാണ് ആഴ്‌സണലിനെ ആദ്യം ഞെട്ടിച്ചത്.
-
FT: ALBION WIN AT THE EMIRATES AGAIN! 💪
— Brighton & Hove Albion (@OfficialBHAFC) May 14, 2023 " class="align-text-top noRightClick twitterSection" data="
[0-3] 📲 https://t.co/S3j1TIedJv // #BHAFC 🔵⚪️ pic.twitter.com/0Y3sCVvdt8
">FT: ALBION WIN AT THE EMIRATES AGAIN! 💪
— Brighton & Hove Albion (@OfficialBHAFC) May 14, 2023
[0-3] 📲 https://t.co/S3j1TIedJv // #BHAFC 🔵⚪️ pic.twitter.com/0Y3sCVvdt8FT: ALBION WIN AT THE EMIRATES AGAIN! 💪
— Brighton & Hove Albion (@OfficialBHAFC) May 14, 2023
[0-3] 📲 https://t.co/S3j1TIedJv // #BHAFC 🔵⚪️ pic.twitter.com/0Y3sCVvdt8
86-ാം മിനിട്ടില്‍ ഡെനിസിലൂടെ അവര്‍ ലീഡുയര്‍ത്തി. ഇഞ്ചുറി ടൈമിലാണ് ബ്രൈറ്റണ്‍ ഗോള്‍പട്ടിക പെർവിസ് എസ്‌തുപിനാൻ പൂര്‍ത്തിയാക്കിയത്. കിട്ടിയ അവസരങ്ങള്‍ മുതലെടുക്കാന്‍ സാധിക്കാതെ പോയതാണ് മത്സരത്തില്‍ ആഴ്‌സണലിന് തിരിച്ചടിയായി മാറിയത്. ആഴ്‌സണലിനെ വീഴ്‌ത്തിയതോടെ ബ്രൈറ്റണ്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് എത്തി.
Also Read : നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം, ലാലിഗ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ
ഒരടി മുന്നിലേക്ക് വച്ച് മാഞ്ചസ്റ്റര്‍ സിറ്റി : എവര്‍ട്ടണെതിരായ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയം പിടിച്ചത്. സിറ്റിക്കായി ഇകായ് ഗുണ്ടോഗന്‍ ഇരട്ട ഗോള്‍ നേടി. ടീമിന്‍റെ സൂപ്പര്‍ താരം എര്‍ലിങ് ഹാലന്‍ഡിന്‍റെ വകയായിരുന്നു ഒരു ഗോള്‍.
തുടര്‍ ആക്രമണങ്ങള്‍ക്കൊടുവില്‍ മത്സരത്തിന്‍റെ 37-ാം മിനിട്ടിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ആദ്യം ലീഡെടുത്തത്. മഹ്‌റെസിന്‍റെ അസിസ്റ്റില്‍ നിന്ന് ഗുണ്ടോഗനാണ് സന്ദര്‍ശകര്‍ക്കായി എതിര്‍ വലയില്‍ ആദ്യം പന്തെത്തിച്ചത്. തൊട്ടുപിന്നാലെ തന്നെ രണ്ടാം ഗോളും നേടാന്‍ സിറ്റിക്കായി.
ഇക്കുറി എര്‍ലിങ് ഹാലന്‍ഡ് ആണ് സിറ്റിയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിലെ ആദ്യ ഗോളടിച്ച ഗുണ്ടോഗന്‍ ഉയര്‍ത്തി നല്‍കിയ ക്രോസ് ഹാലന്‍ഡ് തല കൊണ്ട് എതിര്‍ വലയ്‌ക്കുള്ളിലേക്ക് മറിച്ചിടുകയായിരുന്നു.
പിന്നീട് നടത്തിയ മുന്നേറ്റങ്ങള്‍ കൊണ്ട് എവര്‍ട്ടണെ വിറപ്പിക്കാനായെങ്കിലും ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ സിറ്റിക്കായില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗുണ്ടോഗനിലൂടെ സിറ്റി തങ്ങളുടെ മൂന്നാം ഗോള്‍ സ്വന്തമാക്കി. 51-ാം മിനിട്ടിലായിരുന്നു ഈ ഗോള്‍ പിറന്നത്. പിന്നാലെ മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചിരുന്നെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ സിറ്റിക്കായില്ല.
Also Read : അര്‍ജന്‍റൈന്‍ ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത; എമിലിയാനോ മാർട്ടിനെസ് ഇന്ത്യയിലെത്തുന്നു