മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് (Premier League) സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ജയം പിടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ (Newcastle United) എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി വീഴ്‌ത്തിയത്. യുവതാരം യൂലിയന്‍ അല്‍വാരസ് (Julian Alvarez) നേടിയ ഗോളാണ് സിറ്റിക്ക് ജയം സമ്മാനിച്ചത്.
മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ കിരീടങ്ങളെല്ലാം എത്തിഹാദ് സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തിനായി ഇറങ്ങിയ സിറ്റിക്ക് വേണ്ടി പരിക്കേറ്റ് പുറത്തായ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയിന് (Kevin De Bruyne) പകരം ഫില്‍ ഫോഡനെ (Phil Foden) ആയിരുന്നു പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള (Pep Guardiola) കളത്തിലിറക്കിയത്. 4-3-2-1 ഫോര്‍മേഷനില്‍ സിറ്റി താരങ്ങള്‍ അണിനിരന്നപ്പോള്‍ 4-3-3 ശൈലിയിലായിരുന്നു ന്യൂകാസില്‍ കളിക്കാനിറങ്ങിയത്.
-
Two wins from two in the @premierleague! 🤩 pic.twitter.com/juTowu8C9m
— Manchester City (@ManCity) August 19, 2023 " class="align-text-top noRightClick twitterSection" data="
">Two wins from two in the @premierleague! 🤩 pic.twitter.com/juTowu8C9m
— Manchester City (@ManCity) August 19, 2023Two wins from two in the @premierleague! 🤩 pic.twitter.com/juTowu8C9m
— Manchester City (@ManCity) August 19, 2023
ഗോള്‍ രഹിതമായിരുന്നു മത്സരത്തിന്‍റെ ആദ്യ അരമണിക്കൂര്‍. ഈ സമയത്തില്‍ ഭൂരിഭാഗം സമയവും സിറ്റിയുടെ കാലുകളിലായിരുന്നു പന്ത്. 31-ാം മിനിട്ടിലാണ് മത്സരത്തില്‍ സിറ്റിയുടെ ഗോള്‍ പിറന്നത് (Manchester City Goal Against NewCastle United) .
ന്യൂകാസില്‍ പ്രതിരോധപ്പൂട്ട് പൊളിച്ചായിരുന്നു അല്‍വാരസ് ഗോള്‍ നേടിയത്. തനിക്ക് ലഭിച്ച ത്രൂ ബോളുമായി ബോക്‌സിന്‍റെ ഇടതുമൂലയിലേക്ക് പാഞ്ഞ ഫില്‍ ഫോഡന്‍ പന്ത് അല്‍വാരസിന് മറിച്ചുനല്‍കുകയായിരുന്നു. ഫോഡന്‍റെ പാസ് സ്വീകരിച്ച യൂലിയന്‍ അല്‍വാരസ് ഒട്ടും സമയം കളയാതെ തന്നെ പന്ത് ലക്ഷ്യത്തിലെത്തിച്ചു (Julian Alvarez Goal Against NewCastle).
-
Pick that one out! 🎯🤟 pic.twitter.com/cQgmKoyx8N
— Manchester City (@ManCity) August 19, 2023 " class="align-text-top noRightClick twitterSection" data="
">Pick that one out! 🎯🤟 pic.twitter.com/cQgmKoyx8N
— Manchester City (@ManCity) August 19, 2023Pick that one out! 🎯🤟 pic.twitter.com/cQgmKoyx8N
— Manchester City (@ManCity) August 19, 2023
രണ്ടാം പകുതിയില്‍ കരുത്ത് കാട്ടാന്‍ ന്യൂകാസിലിനായി. എന്നാല്‍, ആക്രമണങ്ങള്‍ ഭൂരിഭാഗവും നടത്തിയത് മാഞ്ചസ്റ്റര്‍ സിറ്റി ആയിരുന്നു. ഫില്‍ ഫോഡന്‍ മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചുനല്‍കിയെങ്കിലും അതൊന്നും കൃത്യമായി കണ്‍വെര്‍ട്ട് ചെയ്യാന്‍ സ്ട്രൈക്കര്‍ എര്‍ലിങ് ഹാലന്‍ഡിനും സാധിച്ചില്ല (Erling Haaland).
അവസാന 15 മിനിട്ടില്‍ സിറ്റിയെ വെള്ളം കുടിപ്പിക്കാന്‍ ന്യൂകാസില്‍ യൂണൈറ്റഡിനായി. എന്നാല്‍, ആക്രമിച്ച് കളിച്ചെങ്കിലും ഷോട്ടുകളൊന്നും ഗോള്‍ പോസ്റ്റിലേക്ക് എത്തിക്കാന്‍ അവര്‍ക്കായിരുന്നില്ല. പകരക്കാരനായെത്തിയ കല്ലം വില്‍സണ് കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ കണ്ടെത്താന്‍ ലഭിച്ച അവസരവും പാഴായത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി.
-
Julian Alvarez's goal secured victory over Newcastle United on our @premierleague return to the Etihad! 🕷
— Manchester City (@ManCity) August 19, 2023 " class="align-text-top noRightClick twitterSection" data="
Here's how it happened ⤵️ pic.twitter.com/pgEKW3g4hS
">Julian Alvarez's goal secured victory over Newcastle United on our @premierleague return to the Etihad! 🕷
— Manchester City (@ManCity) August 19, 2023
Here's how it happened ⤵️ pic.twitter.com/pgEKW3g4hSJulian Alvarez's goal secured victory over Newcastle United on our @premierleague return to the Etihad! 🕷
— Manchester City (@ManCity) August 19, 2023
Here's how it happened ⤵️ pic.twitter.com/pgEKW3g4hS
ഒടുവില്‍, എത്തിഹാദ് സ്റ്റേഡിയത്തില്‍ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ സിറ്റി താരങ്ങള്‍ വിജയാഘോഷങ്ങളിലേക്കും കടന്നു. എത്തിഹാദ് സ്റ്റേഡിയത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ പതിനേഴാമത്തെ ജയം കൂടി ആയിരുന്നു ന്യൂകാസില്‍ യുണൈറ്റഡിനെതിരെയുള്ളത്. സൂപ്പര്‍ താരം കെവിന്‍ ഡിബ്രൂയിന്‍റെ പകരക്കാരനായെത്തി കളം നിറഞ്ഞ് കളിച്ച ഫില്‍ ഫോഡനായിരുന്നു കളിയിലെ താരം.
-
He loves this City! 🤩 https://t.co/vLc7YLGKQK
— Manchester City (@ManCity) August 19, 2023 " class="align-text-top noRightClick twitterSection" data="
">He loves this City! 🤩 https://t.co/vLc7YLGKQK
— Manchester City (@ManCity) August 19, 2023He loves this City! 🤩 https://t.co/vLc7YLGKQK
— Manchester City (@ManCity) August 19, 2023
നേരത്തെ, സീസണിലെ ആദ്യ മത്സരത്തില്‍ ബേണ്‍ലിക്കെതിരെ (Burnley) എതിരില്ലാത്ത മൂന്ന് ഗോളിന്‍റെ ജയമാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഓഗസ്റ്റ് 27ന് ഷെഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് (Sheffield United vs Manchester City) പെപ് ഗ്വാര്‍ഡിയോളയുടെയും സംഘത്തിന്‍റെയും അടുത്ത മത്സരം.