ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ തോൽപിച്ച് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് പാലസിനെ വീഴ്‌ത്തിയത്. മത്സരത്തിന്‍റെ ഇരുപകുതികളിലായി ബ്രൂണോ ഫെർണാണ്ടസും മാർക്കസ് റാഷ്ഫോർഡുമാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്.
ഏഴാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെയാണ് ബ്രൂണോ ലക്ഷ്യം കണ്ടത്. 62-ാം മിനിട്ടിലാണ് റാഷ്ഫോർഡ് ഗോളടിച്ചത്. ലൂക്ക് ഷോയുടെ ക്രോസില്‍ നിന്നാണ് താരത്തിന്‍റെ ഗോള്‍ നേട്ടം. 70-ാം മിനിട്ടില്‍ കാസിമിറോ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ യുണൈറ്റഡ് 10 പേരായി ചുരുങ്ങി.
-
⏩️ From back to front.
— Manchester United (@ManUtd) February 4, 2023 " class="align-text-top noRightClick twitterSection" data="
A beautifully crafted move for @MarcusRashford's finish 👏#MUFC || #MUNCRY
">⏩️ From back to front.
— Manchester United (@ManUtd) February 4, 2023
A beautifully crafted move for @MarcusRashford's finish 👏#MUFC || #MUNCRY⏩️ From back to front.
— Manchester United (@ManUtd) February 4, 2023
A beautifully crafted move for @MarcusRashford's finish 👏#MUFC || #MUNCRY
പിന്നാലെ 76-ാം മിനിട്ടില്‍ ജെഫ്രിയാണ് പാലസിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോള്‍ വഴങ്ങാതിരുന്ന യുണൈറ്റഡ് മത്സരം പിടിക്കുകയായിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗില്‍ 2017ന് ശേഷം ഓള്‍ഡ് ട്രഫോര്‍ഡില്‍ ആദ്യമായി തുടര്‍ച്ചയായ ആറ് വിജയങ്ങള്‍ നേടാനും ടെന്‍ഹാഗന്‍റെ സംഘത്തിന് കഴിഞ്ഞു.
21 മത്സരങ്ങളില്‍ നിന്നും 42 പോയിന്‍റുമായാണ് യുണൈറ്റഡ് മൂന്നാമതെത്തിയത്. 21 മത്സരങ്ങളില്‍ നിന്നും 24 പോയിന്‍റുള്ള ക്രിസ്റ്റല്‍ പാലസ് 12-ാം സ്ഥാനത്താണ്.
ആഴ്‌സണലിന് അട്ടിമറി തോല്‍വി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണലിനെ എവര്‍ട്ടണ്‍ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് 19-ാം സ്ഥാനക്കാരായിരുന്ന എവര്‍ട്ടണ്‍ പീരങ്കിപ്പടയെ തോല്‍പ്പിച്ചത്. 60-ാം മിനിട്ടില്‍ ജെയിംസ് തര്‍കോവ്‌സ്‌കിയാണ് എവര്‍ട്ടണിന്‍റെ വിജയ ഗോള്‍ നേടിയത്.
മത്സരത്തിന്‍റെ 71 ശതമാനവും പന്ത് കൈവശം വച്ചുവെങ്കിലും ഗോളടിക്കാന്‍ കഴിയാത്തത് ആഴ്‌സണലിന് തിരിച്ചടിയായി. പ്രീമിയര്‍ ലീഗിന്‍റെ ഈ സീസണില്‍ മൈക്കല്‍ അര്‍ട്ടേറ്റയുടെയും സംഘത്തിന്‍റേയും രണ്ടാമത്തെ മാത്രം തോല്‍വിയാണിത്. ഇതോടെ പോയിന്‍റ് ടേബിളില്‍ ലീഡുയര്‍ത്താനുള്ള അവസരവും ആഴ്‌സണലിന് നഷ്‌ടമായി.
നിലവില്‍ 20 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റാണ് ആഴ്‌സണലിനുള്ളത്. രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇത്രയും മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റുണ്ട്. വിജയത്തോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി 18-ാമതെത്താന്‍ എവര്‍ട്ടണ് കഴിഞ്ഞു. 21 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റാണ് സംഘത്തിനുള്ളത്.
ലിവര്‍പൂളിന് കഷ്‌ടകാലം: എഫ്‌എ കപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രീമിയര്‍ ലീഗിലും വമ്പന്മാരായ ലിവര്‍പൂള്‍ തോല്‍വി വഴങ്ങി. ഏകപക്ഷീയമായ മൂന്നുഗോളുകള്‍ക്ക് വോള്‍വ്‌സാണ് ലിവര്‍പൂളിനെ കീഴടക്കിയത്. അഞ്ചാം മിനിട്ടില്‍ ലിവര്‍പൂള്‍ പ്രതിരോധതാരം ജോയല്‍ മാറ്റിപ്പിന്‍റെ സെല്‍ഫ് ഗോളിലാണ് വോള്‍വ്‌സിന്‍റെ പട്ടികയില്‍ അദ്യം കയറിയത്.
തുടര്‍ന്ന് 12-ാം ക്രെയ്‌ഗ് ഡോസണും 71-ാം മിനിറ്റിൽ റൂബെൻ നെവസും സംഘത്തിന്‍റെ ഗോള്‍ പട്ടിക തികച്ചു. അവസാന നാല് മത്സരങ്ങളില്‍ ലിവർപൂളിന്‍റെ മൂന്നാം തോൽവിയാണിത്. 20 കളികളില്‍ നിന്നും 29 പോയിന്‍റുള്ള ലിവര്‍പൂള്‍ 10-ാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റുള്ള വോള്‍വ്‌സ് 15-ാമതാണ്.
ALSO READ: പിന്നില്‍ നിന്ന് തിരിച്ചടിച്ചു, ഗോള്‍ നേടി മെസിയും ഹക്കീമിയും; ഫ്രഞ്ച് കപ്പില്‍ പിഎസ്‌ജിയ്‌ക്ക് ജയം