മിലാൻ: ഇറ്റാലിയൻ ഗ്രാന്‍റ് പ്രീയിൽ റെഡ് ബുള്ളിന്‍റെ മാക്‌സ് വെർസ്റ്റാപ്പന് ജയം. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ വ്യക്‌തമായ മേധാവിത്വം തുടർന്ന മത്സരത്തിൽ സഹതാരം സെർജിയോ പെരസിനെ മറികടന്നാണ് പോഡിയത്തിലേറിയത്. റെഡ് ബുൾ ഡ്രൈവർമാർക്ക് പിറകിൽ മക്‌ലാരന്‍റെ ലാന്‍റോ നോറിസ് മൂന്നാമതായി റേസ് പൂർത്തിയാക്കി.
-
YES BOYS 🔥
— Max Verstappen (@Max33Verstappen) April 24, 2022 " class="align-text-top noRightClick twitterSection" data="
Winning here today caps off a perfect weekend for us. Very happy with the performance from the car and the team this weekend, so thank you to @redbullracing for that.
Good to see @SChecoPerez coming in second, let’s build on this #ImolaGP pic.twitter.com/1bk18rCOVh
">YES BOYS 🔥
— Max Verstappen (@Max33Verstappen) April 24, 2022
Winning here today caps off a perfect weekend for us. Very happy with the performance from the car and the team this weekend, so thank you to @redbullracing for that.
Good to see @SChecoPerez coming in second, let’s build on this #ImolaGP pic.twitter.com/1bk18rCOVhYES BOYS 🔥
— Max Verstappen (@Max33Verstappen) April 24, 2022
Winning here today caps off a perfect weekend for us. Very happy with the performance from the car and the team this weekend, so thank you to @redbullracing for that.
Good to see @SChecoPerez coming in second, let’s build on this #ImolaGP pic.twitter.com/1bk18rCOVh
ജയത്തോടെ കിരീട പോരാട്ടത്തിൽ ഫെരാരിയുടെ ലെക്ലെർക്കും ആയുള്ള പോയിന്‍റ് വ്യത്യാസം 27 ആയി കുറയ്‌ക്കാനായി വെർസ്റ്റാപ്പന്. റേസിൽ മൂന്നാമതായിരുന്ന ലെക്ലർക് അവസാന പിറ്റ് സ്റ്റോപ്പിൽ രണ്ടാമതുള്ള റെഡ് ബുള്ളിന്‍റെ സെർജിയോ പെരസിനെ മറികടക്കാനുള്ള ശ്രമത്തിൽ നിയന്ത്രണം വിട്ട് ആറാം സ്ഥാനത്ത് റേസ് അവസാനിപ്പിച്ചത് ഫെരാരിയ്‌ക്ക് നിരാശ സമ്മാനിച്ചു. നേരത്തെ ആദ്യ ലാപ്പിൽ തന്നെ ഫെർണാണ്ടോ അലോൻസയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ സഹതാരം കാർലോസ് സൈൻസ് റേസിൽ നിന്നും പിൻമാറിയിരുന്നു.
ALSO READ: Formula 1 | ലക്ലർക്കിനെ മറികടന്ന് ജിദ്ദയിൽ വെർസ്റ്റാപ്പൻ, നിരാശപ്പെടുത്തി ഹാമിൽട്ടൺ
അതേസമയം, 11 സ്ഥാനത്ത് റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസൽ നാലാമത് എത്തിയത് അവർക്ക് ആശ്വാസം ആയി. ആൽഫ റോമയോയുടെ വേറ്റാറി ബോട്ടാസാണ് അഞ്ചാം സ്ഥാനത്ത് മത്സരം പുർത്തിയാക്കിയത്. അതേസമയം 13-മതായി റേസ് തുടങ്ങിയ മെഴ്‌സിഡസിന്‍റഎ ലൂയിസ് ഹാമിൽട്ടൻ പന്ത്രണ്ടാമത് ആയാണ് റേസ് അവസാനിപ്പിച്ചത്. ഏഴ് തവണ ജേതാവായ ഹാമിൽട്ടണ് ഈ സീസണിൽ ഇതുവരെ മികച്ച പ്രകടനം നടത്താനായിട്ടില്ല.