മ്യൂണിക്ക്: സമ്മർ ട്രാൻസ്‌ഫറിൽ ബുന്ദസ് ലീഗ ക്ലബായ ബൊറൂസിയ ഡോര്‍ട്‌മുണ്ടിലേക്ക് ചേക്കേറിയ സെബാസ്റ്റ്യൻ ഹാലർക്ക് കാൻസർ. ബൊറൂസിയ ഡോര്‍ട്‌മുണ്ട് ആണ് ഇക്കാര്യം അറിയിച്ചത്. പ്രീ സീസണിന്‍റെ ഭാഗമായി ടീമിനൊപ്പം പരിശീലനം നടത്തവെയാണ് സെബാസ്റ്റ്യന്‍ ഹാലർക്ക് വൃഷണ ഭാഗത്ത് കാന്‍സര്‍ സ്ഥിരീകരിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാദ്‌റഗാസില്‍ ടീമിനൊപ്പം പരിശീലനം നടത്തുമ്പോഴാണ് ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടത്. ഇതോടെ ഡോര്‍ട്‌മുണ്ടിലേക്ക് തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് കാന്‍സര്‍ സ്ഥിരീകരിച്ചത്. അയാക്‌സിൽ നിന്നാണ് ഹാലർ ഡോർട്ട്‌മുണ്ടില്‍ എത്തിയത്.
-
Sebastien #Haller hat das #BVB-Trainingslager in Bad Ragaz krankheitsbedingt verlassen müssen und ist bereits zurück nach Dortmund gereist. Bei Untersuchungen wurde ein Hodentumor entdeckt.
— Borussia Dortmund (@BVB) July 18, 2022 " class="align-text-top noRightClick twitterSection" data="
Gute Besserung, @HallerSeb! 🙏🙏
Weitere Infos: https://t.co/XPaNATxgDI pic.twitter.com/v6hA6MeGLV
">Sebastien #Haller hat das #BVB-Trainingslager in Bad Ragaz krankheitsbedingt verlassen müssen und ist bereits zurück nach Dortmund gereist. Bei Untersuchungen wurde ein Hodentumor entdeckt.
— Borussia Dortmund (@BVB) July 18, 2022
Gute Besserung, @HallerSeb! 🙏🙏
Weitere Infos: https://t.co/XPaNATxgDI pic.twitter.com/v6hA6MeGLVSebastien #Haller hat das #BVB-Trainingslager in Bad Ragaz krankheitsbedingt verlassen müssen und ist bereits zurück nach Dortmund gereist. Bei Untersuchungen wurde ein Hodentumor entdeckt.
— Borussia Dortmund (@BVB) July 18, 2022
Gute Besserung, @HallerSeb! 🙏🙏
Weitere Infos: https://t.co/XPaNATxgDI pic.twitter.com/v6hA6MeGLV
നോർവീജിയൻ താരം എര്‍ലിങ് ഹാലൻഡ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് കൂടുമാറിയതോടെയാണ് ബൊറൂസിയ ഡോര്‍ട്‌മുണ്ട് ഹാലറിനെ സ്വന്തമാക്കിയത്. 35 മില്യൺ മുടക്കിയാണ് ഐവറി കോസ്‌റ്റ് താരത്തെ ഡോർട്‌മുണ്ട് ടീമില്‍ എത്തിച്ചത്.
കഴിഞ്ഞ സീസണില്‍ അയാക്‌സിന്‍റെ ടോപ് സ്‌കോറര്‍ ആയിരുന്നു സെബാസ്റ്റ്യൻ ഹാലർ. ചാമ്പ്യൻസ് ലീഗില്‍ ഒരു മത്സരത്തിൽ നാല് ഗോളുകൾ അടക്കം 11 ഗോളുകള്‍ നേടിയും താരം ശ്രദ്ധ പിടിച്ചിരുന്നു. കഴിഞ്ഞ സീസണിൽ അയാക്‌സിനായി 34 ഗോളുകളാണ് നേടിയത്. ഹാളര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.