ഹൈദരാബാദ്: ഗുസ്‌തി താരം ഒളിമ്പ്യന്‍ സുശീല്‍ കുമാറിന്‍റെ ടോക്കിയോ ഒളിമ്പിക് സ്വപന്ങ്ങൾക്ക് മങ്ങലേല്‍ക്കുന്നു. ഒളിമ്പിക് വെള്ളി, വെങ്കല മെഡലുകൾ സ്വന്തമാക്കിയ സുശീല്‍ കുമാറിന് 74 കിലോ വിഭാഗത്തില്‍ ഇന്ന് നടന്ന ഒളിമ്പിക് യോഗ്യതാ മത്സരങ്ങൾക്കുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാനായില്ല. പരിക്ക് കാരണം ഗുസ്‌തി താരം ട്രയല്‍സില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. സുശീലിന്‍റെ അസാന്നിധ്യത്തില്‍ ജിതേന്ദർ ഖന്നക്ക് 74 കിലോ വിഭാഗത്തില്‍ ചൈനയില്‍ നടക്കുന്ന ഒളിമ്പിക് ഗുസ്‌തി യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. ജിതേന്ദർ ട്രയല്‍സില്‍ അമിത് ധാങ്കറിനെ പരാജയപ്പെടുത്തി. സ്‌കോർ: 5-2
ഈ മാസം 15 മുതല്‍ റോമില്‍ നടക്കുന്ന റസ്‌ലിങ് ടൂർണമെന്‍റ്, അടുത്തമാസം ന്യൂഡല്‍ഹില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, മാർച്ച് അവസാനം ചൈനയില്‍ നടക്കുന്ന ഒളിംപിക് യോഗ്യതാ മത്സരം എന്നിവയില്‍ പങ്കെടുക്കാനാണ് ട്രയല്‍സില്‍ ജയിച്ചവര്‍ക്ക് അവസരം ലഭിക്കുക.
അതേസമയം സുശീല്‍ കുമാറിന്‍റെ ഒളിമ്പിക് യോഗ്യതക്കായുള്ള വാതിലുകൾ പൂർണാമും അടഞ്ഞിട്ടില്ല. ഒളിമ്പിക്സിന് മുന്നേ നടക്കുന്ന പ്രധാന അന്താരാഷ്‌ട്ര മത്സരങ്ങില്‍ ജിതേന്ദറിന്‍റെ പ്രകടനം മോശമായാല്‍ മറ്റ് താരങ്ങളെ പരിഗണിക്കുമെന്ന് റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പരിക്കിനെ തുടർന്ന് ട്രയല്‍സ് മാറ്റണമെന്ന സുശീല്‍ കുമാറിന്‍റെ ആവശ്യം റെസ്‌ലിങ് ഫെഡറേഷന്‍ തള്ളിയിരുന്നു.
സുശീല്‍ കുമാർ കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരത്തില്‍ ജിതേന്ദറിനെ പരാജയപെടുത്തിയിരുന്നു. അന്ന് സുശീല്‍ കുമാർ ഫൗൾ ചെയ്‌തതായി ജിതേന്ദർ ആരോപിച്ചിരുന്നു.