ETV Bharat / sports

തീരുമാനങ്ങള്‍ എപ്പോഴും അനുകൂലമാകണമെന്നില്ല; 'ക്ലോക്ക് വിവാദത്തിൽ' സവിത പുനിയ

കോമൺ‌വെൽത്ത് ഗെയിംസ് വനിത ഹോക്കി സെമിയിലെ ഷൂട്ടൗട്ടില്‍ ഓസീസ് താരത്തിന് വീണ്ടും അവസരം നല്‍കി തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് ക്യാപ്റ്റന്‍ സവിത പുനിയ.

CWG 2022  Savita Punia  Savita Punia reacts shootout controversy hockey semi final defeat to Australia  india vs Australia hockey  ഇന്ത്യ വനിത ഹോക്കി ടീം  സവിത പുനിയ  clock controversy  clock controversy in CWG 2022  കോമൺ‌വെൽത്ത് ഗെയിംസ്  കോമൺ‌വെൽത്ത് ഗെയിംസ് 2022
തീരുമാനങ്ങള്‍ എപ്പോഴും അനുകൂലമാകണമെന്നില്ല; 'ക്ലോക്ക് വിവാദത്തിൽ' സവിത പുനിയ
author img

By

Published : Aug 6, 2022, 1:57 PM IST

ബര്‍മിങ്‌ഹാം: കോമൺ‌വെൽത്ത് ഗെയിംസ് വനിത ഹോക്കി സെമി ഫൈനല്‍ ഷൂട്ടൗട്ടിലെ 'ക്ലോക്ക് വിവാദത്തിൽ' പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സവിത പുനിയ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ ഷൂട്ടൗട്ടിനിടെയുണ്ടായ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് സവിത പറഞ്ഞു. ഇത് മറികടക്കേണ്ടതുണ്ടെന്നും ന്യൂസിലന്‍ഡിനെതിരായ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

''ഇഞ്ചോടിഞ്ച് മത്സരമായിരുന്നുവത്. ചില തീരുമാനങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വഴിക്കാകണമെന്നില്ല. അത് കാര്യങ്ങള്‍ കൂടുതല്‍ കഠിനമാക്കും. ആദ്യത്തെ സ്ട്രോക്ക് വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടു. ഞങ്ങള്‍ക്കത് പ്രയാസമായിരുന്നു, എന്നാല്‍ ഇതെല്ലാം കളിയുടെ ഭാഗമാണ്. നമ്മള്‍ക്ക് മുന്നോട്ടുപോകേണ്ടതുണ്ട്.'' പുനിയ പറഞ്ഞു.

ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ കൗണ്‍ഡ്‌ ഡൗണ്‍ ക്ലോക്കിലെ പിഴവ് ചൂണ്ടിക്കാട്ടി ആദ്യ ശ്രമം പരാജയപ്പെട്ട ഓസീസ് താരത്തിന് റഫറി വീണ്ടും അവസരം നല്‍കിയതാണ് വിവാദമായത്. സംഭവത്തില്‍ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ ഇന്ത്യയോട് മാപ്പ് പറഞ്ഞിരുന്നു.

also read: CWG 2022 | ഹോക്കിയിൽ ഇന്ത്യൻ വനിതകള്‍ക്ക് ഇനി വെങ്കലപ്പോര്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.