ETV Bharat / sports

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിന് പരാജയം ; അൽ ഹിലാലിനോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന് - അൽ നസ്‌ർ എഫ്‌സി vs അൽ ഹിലാൽ

ഒഡിയൻ ഇഗാലോ പെനാൽറ്റിയിലൂടെയാണ് അൽ ഹിലാലിന്‍റെ രണ്ട് ഗോളുകളും നേടിയത്. തോൽവിയോടെ പോയിന്‍റ് പട്ടികയിൽ തലപ്പത്തുള്ള അൽ ഇത്തിഹാദിനൊപ്പം എത്താനുള്ള അവസരമാണ് നഷ്‌ടമായത്

Al Nassr lost against Al Hilal  saudi pro league  സൗദി പ്രോ ലീഗ്  Cristiano Ronaldo Al Nassr fc  ക്രിസ്റ്റ്യാനോ റൊണാൾഡോ  അൽ നസ്‌ർ എഫ്‌സിക്ക് തോൽവി  sports news  അൽ നസ്‌ർ എഫ്‌സി vs അൽ ഹിലാൽ  ഒഡിയൻ ഇഗാലോ

author img

By

Published : Apr 19, 2023, 9:28 AM IST

റിയാദ് : സൗദി പ്രോ ലീഗിലെ നിർണായക മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌ർ എഫ്‌സിക്ക് തോൽവി. കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ എഫ്‌സിയാണ് അൽ നസ്‌റിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. അൽ ഹിലാലിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻതാരം ഒഡിയൻ ഇഗാലോ ഇരട്ട ഗോളുകൾ നേടി.

രണ്ട് ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. 42, 62 മിനിട്ടുകളിലാണ് നൈജീരിയൻ താരം അൽ നസ്‌ർ വലയിൽ പന്തെത്തിച്ചത്. മത്സരത്തിലെ ഫൗളിന് റൊണാൾഡോ മഞ്ഞക്കാർഡും കണ്ടു. 56-ാം മിനിട്ടിൽ മൈതാനമധ്യത്തിൽ പന്തിനായി ഉയർന്നുചാടിയ റൊണാൾഡോ അനാവശ്യമായി അൽ ഹിലാൽ താരം ഗുസ്‌താവോ ക്വില്ലറിന്‍റെ കഴുത്തിൽ പിടിച്ച് താഴെയിടുകയായിരുന്നു. തന്‍റെ കൺമുൻപിൽ നടന്ന ഫൗളിന് ശിക്ഷയായി മഞ്ഞക്കാർഡ് നൽകാൻ റഫറി മൈക്കൽ ഒലിവറിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

അൽ ഹിലാലിനെതിരായ തോൽവി അൽ നസ്‌റിന് തിരിച്ചടിയായി. കിരീടപ്പോരാട്ടത്തിൽ ഒന്നാമതുള്ള അൽ ഇത്തിഹാദിനൊപ്പം എത്താനുള്ള അവസരമാണ് നഷ്‌ടമായത്. നിലവിൽ 23 മത്സരങ്ങളിൽ നിന്ന് 17 ജയങ്ങളുമായി 56 പോയിന്‍റുമായാണ് അൽ ഇത്തിഹാദ് പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. രണ്ടാമതുള്ള അൽ നസ്റിന് 24 മത്സരങ്ങളിൽ നിന്ന് 53 പോയിന്‍റാണുള്ളത്. അൽ ഹിലാൽ 49 പോയിന്‍റുമായി നാലാമതാണ്.

മത്സരത്തിലെ ഇരട്ടഗോളുകളോടെ സൗദി പ്രോ ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിലും ഒഡിയൻ ഇഗാലോ ഒന്നാമതെത്തി. 18 ഗോളുകളാണ് ഇഗാലോ നേടിയിട്ടുള്ളത്. 16 ഗോളുകളുമായി അൽ നസ്‌ർ താരം ടലിസ്‌ക രണ്ടാമതാണ്. 11 ഗോളുകൾ നേടിയ റൊണാൾഡോ അഞ്ചാമതാണ്.

ALSO READ: ഫുട്‌ബോളിന്‍റെ ലോകഭൂപടത്തിൽ ഇടംപിടിക്കാൻ സൗദി പ്രോ ലീഗ്; പണം വാരിയെറിഞ്ഞ് സൂപ്പർ താരങ്ങളെയെത്തിക്കും

18 കിരീടങ്ങളുമായി സൗദി ലീഗിലെ ഏറ്റവും വിജയകരമായ ക്ലബ്ബാണ് നിലവിലെ ചാമ്പ്യൻമാരായ അൽ ഹിലാൽ എഫ്‌സി. ക്രിസ്റ്റ്യാനോയെ അൽ നസ്‌ർ ടീമിലെത്തിച്ചതോടെ സൂപ്പർ താരം അൽ ഹിലാൽ ലയണൽ മെസിയെ ടീമിലെത്തിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ലോക റെക്കോഡ് തുകയായ 350 മില്യൺ (3600 കോടി രൂപ) യൂറോ മെസിക്ക് വാഗ്ദാനം ചെയ്‌തതായി വാർത്തകൾ വന്നിരുന്നു. ഈ സീസണിനൊടുവിൽ പിഎസ്‌ജിയുമായി കരാർ അവസാനിക്കുന്ന മെസി അൽ ഹിലാലുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകളെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദി ഫുട്‌ബോളിനെ ഉയരങ്ങളിലെത്തിക്കാനായി സൗദി കായിക മന്ത്രാലയത്തിന്‍റെ സഹായത്തോടെ കൂടുതൽ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

More Read : പണക്കൊഴുപ്പിൽ സൗദിയിലേക്കോ, പണക്കൊഴുപ്പില്ലാതെ ബാഴ്‌സയിലേക്കോ: മെസിയുടെ ഭാവി ഇങ്ങനെയൊക്കെയാണ്...

യൂറോപ്പിലെ ടോപ് ഡിവിഷൻ ലീഗുകളിൽ നിന്നും 50-ലധികം താരങ്ങളെ ലീഗിലെത്തിക്കാനുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ സമ്മറിൽ കരാർ അവസാനിക്കുന്ന സൂപ്പർ താരങ്ങളുമായി കരാറിലെത്താനാണ് സൗദി ക്ലബ്ബുകളുടെ ശ്രമം. ഈ പട്ടികയിൽ ഏറ്റവും മുന്നിലാണ് മെസി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.