ETV Bharat / sports

Cristiano Ronaldo | 'യൂറോപ്പും അമേരിക്കയുമല്ല, മികച്ചത് സൗദി പ്രോ ലീഗ്, ഇനി യൂറോപ്പിലേക്കൊരു തിരിച്ചുപോക്കില്ല': ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ഫുട്‌ബോള്‍

സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്‌ര്‍ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സെല്‍റ്റ വിഗോ - അല്‍ നസ്‌ര്‍ സൗഹൃദ മത്സരത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Etv Bharat
Etv Bharat
author img

By

Published : Jul 18, 2023, 8:02 AM IST

ലിസ്‌ബണ്‍: എംഎല്‍എസിനേക്കാള്‍ (MLS) ഏറ്റവും മികച്ചത് സൗദി പ്രോ ലീഗ് ആണെന്ന് അല്‍ നസ്‌ര്‍ (Al Nassr FC) സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo). അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ (Lionel Messi) മേജര്‍ സോക്കര്‍ ലീഗ് (Major Soccer League - MLS) ക്ലബ് ഇന്‍റര്‍ മയാമി (Inter Miami) ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം. യൂറോപ്പിലേക്ക് മടങ്ങാനോ അമേരിക്കയില്‍ കളിക്കാനോ തനിക്ക് യാതൊരു പദ്ധതിയുമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

പ്രീ സീസണ്‍ മത്സരങ്ങള്‍ കളിക്കുന്ന അല്‍ നസ്‌ര്‍ നിലവില്‍ പോര്‍ച്ചുഗലിലാണുള്ളത്. സ്‌പാനിഷ് ക്ലബ് സെല്‍റ്റ വിഗോയുമായി അല്‍ നസ്‌ര്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം കളിച്ചിരുന്നു. ഈ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന്‍റെ തോല്‍വിയാണ് സൗദി ക്ലബ് വഴങ്ങിയത്.

മത്സരത്തില്‍ ആദ്യ പകുതി മാത്രമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിച്ചത്. ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ മത്സരം നിന്നപ്പോഴാണ് റൊണാള്‍ഡോയെ സബ്‌സ്‌ടിട്യൂട്ട് ചെയ്‌തത്. ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് റൊണാള്‍ഡോയുടെ പ്രതികരണം. മെസിയെപ്പോലെ താന്‍ അമേരിക്കയിലേക്ക് ചേക്കേറുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'മേജര്‍ ലീഗ് സോക്കറിനേക്കാള്‍ മികച്ചതാണ് സൗദി പ്രോ ലീഗ്. ഇവിടേക്കുള്ള വാതില്‍ ആദ്യം ഞാന്‍ തുറന്നു. അതിന് പിന്നാലെ നിരവധി താരങ്ങളാണ് ഇവിടേക്ക് വരുന്നത്' - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Mancherster United) വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2023ന്‍റെ തുടക്കത്തിലാണ് സൗദി ക്ലബ് അല്‍ നസ്‌റിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ യൂറോപ്പിലെ പല മുന്‍നിര താരങ്ങളും സൗദി ലീഗിലേക്ക് എത്തുകയായിരുന്നു. അതേസമയം, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയര്‍ മാഡ്രിഡ് (Real Madrid) താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്പില്‍ ഫുട്‌ബോളിന്‍റെ നിലവാരം കുറഞ്ഞെന്നും താന്‍ ഇനി അങ്ങോട്ടേക്ക് മടങ്ങിപ്പോകില്ലെന്നും കൂട്ടിച്ചേര്‍ത്തു.

'എനിക്ക് ഇപ്പോള്‍ 38 വയസായി, യൂറോപ്യന്‍ ക്ലബുകളിലേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല. നൂറ് ശതമാനം എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന കാര്യമാണത്. യൂറോപ്യന്‍ ഫുട്‌ബോളിന് നിലവാരം വളരെയധികം നഷ്‌ടപ്പെട്ടിട്ടുണ്ട്.

എങ്കിലും അവിടെ ഇപ്പോഴും മികച്ചതെന്ന് പറയാന്‍ സാധിക്കുന്നത് പ്രീമിയര്‍ ലീഗിനെയാണ്. മികവില്‍ മറ്റ് ലീഗുകളേക്കാള്‍ ഏറെ മുന്നിലാണ് അവര്‍' - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വ്യക്തമാക്കി. സെല്‍റ്റ വിഗോയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ 45 മിനിട്ട് മാത്രം കളിച്ചാണ് റൊണാള്‍ഡോ തിരികെ കയറിയത്.

'ഇന്ന് 45 മിനിട്ട് മാത്രം കളിക്കാനായിരുന്നു എന്‍റെ പ്ലാന്‍. ബെന്‍ഫിക്കയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ 60, 70 മിനിട്ടുകള്‍ ഞാന്‍ കളിച്ചേക്കാം. അങ്ങനെ, ഫോമിലേക്ക് എത്താനാണ് ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്'- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

Also Read : Lionel Messi |കനത്ത മഴയിലും 'ദി അൺവെയിൽ', മെസി അവതരിച്ചു: ആരാധകർ സാക്ഷി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.