ലോക ഫുട്‌ബോളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള രണ്ട് ഇതിഹാസ താരങ്ങളാണ് അര്‍ജന്‍റീനയുടെ ലയണല്‍ മെസിയും (Lionel Messi) പോര്‍ച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും (Cristiano Ronaldo). ഒരു കാലത്ത് യൂറോപ്യന്‍ ഫുട്‌ബോളിനെ അടക്കി ഭരിച്ചിരുന്നവരാണ് ഇരുവരും. സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനായി (Real Madrid) ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്‌സലോണയ്‌ക്കായി (Barcelona) ലയണല്‍ മെസിയും ബൂട്ട് കെട്ടിയിരുന്ന മത്സരങ്ങള്‍ കാണാന്‍ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരുന്നിട്ടുള്ളത്.
ആ കാലത്ത് യൂറോപ്യന്‍ ഫുട്‌ബോളിനെ ഭരിച്ചിരുന്നവര്‍ ഇവരാണെന്ന് നിസംശയം പറയാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇരുവരും യൂറോപ്പ് വിട്ടതോടെ കാല്‍പ്പന്ത് കളിയിലെ ഒരു യുഗം അവസാനിച്ചുവെന്നാണ് പലരും വിശേഷിപ്പിച്ചത്. ലോക ഫുട്‌ബോളിലെ ഇതിഹാസങ്ങളായ ഇരുവരും ഇന്ന് ലോകത്തിന്‍റെ രണ്ട് കോണുകളില്‍ പന്ത് തട്ടുമ്പോഴും ഇവരില്‍ ആരാണ് മികച്ചവന്‍ എന്നത് ഇന്നും ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ് (Cristiano Ronaldo Lionel Messi Rivalry).
നിലവില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് (Saudi Pro League) ക്ലബ്ബായ അല്‍ നസ്‌റിന് (Al Nassr) വേണ്ടിയും ലയണല്‍ മെസി മേജര്‍ ലീഗ് സോക്കര്‍ (MLS) ക്ലബ് ഇന്‍റര്‍ മയാമിക്ക് (Inter Miami) വേണ്ടിയുമാണ് കളിക്കുന്നത്. മുന്‍പ് ഉണ്ടായിരുന്നത് പോലെ ഇനിയും ഇരു താരങ്ങളും നേര്‍ക്കുനേര്‍ പോരടിക്കുന്നത് കാണാന്‍ ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍, ഇനിയൊരുപക്ഷേ മെസി-റൊണാള്‍ഡോ പോരാട്ടം ആരാധകര്‍ക്ക് കാണാന്‍ സാധിക്കില്ലെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്. അടുത്തിടെ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന്‍റെ പ്രതികരണം.
-
Ronaldo weighed in on the 'rivalry' between Messi and himself 👏 pic.twitter.com/OZ8HzZV5TI
— ESPN FC (@ESPNFC) September 6, 2023 " class="align-text-top noRightClick twitterSection" data="
">Ronaldo weighed in on the 'rivalry' between Messi and himself 👏 pic.twitter.com/OZ8HzZV5TI
— ESPN FC (@ESPNFC) September 6, 2023Ronaldo weighed in on the 'rivalry' between Messi and himself 👏 pic.twitter.com/OZ8HzZV5TI
— ESPN FC (@ESPNFC) September 6, 2023
ഫുട്‌ബോളിന്‍റെ ചരിത്രം മാറ്റാന്‍ ഞങ്ങള്‍ക്കായി (Cristiano Ronaldo about Lionel Messi): 'ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും ലയണല്‍ മെസിയെ വെറുക്കാന്‍ സാധിക്കില്ല. അതുപോലെ തന്നെയാണ് തിരിച്ചും. ലോക ഫുട്‌ബോളില്‍ മികച്ച പ്രകടനം നടത്താൻ ഞങ്ങള്‍ക്ക് സാധിച്ചു.
ഫുട്‌ബോളിന്‍റെ ചരിത്രം തന്നെ ഞങ്ങള്‍ മാറ്റിയെഴുതി. ലോകം മുഴുവനും ഞങ്ങളെ ഇന്ന് ബഹുമാനിക്കുന്നുണ്ട്. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ഇന്ന്, മെസി അയാള്‍ക്ക് ഇഷ്‌ടപ്പെട്ട പാതയിലൂടെ സഞ്ചരിക്കുന്നു. ഞാനും അങ്ങനെ തന്നെയാണ്. ഞാന്‍ കണ്ടിട്ടുള്ളതില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് മെസി.
ഞങ്ങള്‍ ഇരുവരും തമ്മിലുള്ള പോരാട്ടങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. അവര്‍ അതിനെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസി ആവേശ പോരാട്ടങ്ങളുടെ പാരമ്പര്യം എല്ലായ്‌പ്പോഴും നിലനില്‍ക്കും. ഇനി അങ്ങനെയുള്ള മത്സരങ്ങള്‍ ഉണ്ടാകുമോ എന്നത് സംശയമാണ്.
Also Read : Neymar Jr | 'അതിന് കാരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'; സൗദിയിലെത്തിയ നെയ്‌മര്‍ പറയുന്നു
ഞങ്ങള്‍ മികച്ച സുഹൃത്തുക്കള്‍ ആണെന്ന് എനിക്ക് ഒരിക്കലും പറയാന്‍ സാധിക്കില്ല. എന്നാല്‍, പ്രൊഫഷണലി ഞങ്ങള്‍ മികച്ച സഹപ്രവര്‍ത്തകരാണ്. ഞങ്ങള്‍ പരസ്‌പരം ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്'- ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.