അബുദാബി: ഫിഫ ക്ലബ് വേൾഡ് കപ്പിൽ ചെൽസി ചാമ്പ്യൻമാർ. ഫൈനലിൽ പാൽമിറാസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി പരാജയപ്പെടുത്തിയത്. ചെൽസിയുടെ ആദ്യത്തെ ഫിഫ ക്ലബ് വേൾഡ് കപ്പ് നേട്ടമാണിത്.
-
We've won it all. 🔵 pic.twitter.com/rE5k5yV6RM
— Chelsea FC (@ChelseaFC) February 12, 2022 " class="align-text-top noRightClick twitterSection" data="
">We've won it all. 🔵 pic.twitter.com/rE5k5yV6RM
— Chelsea FC (@ChelseaFC) February 12, 2022We've won it all. 🔵 pic.twitter.com/rE5k5yV6RM
— Chelsea FC (@ChelseaFC) February 12, 2022
അധിക സമയം അവസാനിക്കാൻ മിനിട്ടുകൾ ശേഷിക്കെ കയ് ഹവെർട്ട്‌സാണ് പെനാൽറ്റിയിലൂടെ ചെൽസിക്ക് വിജയ ഗോൾ സമ്മാനിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിന്‍റെ ഗോളുകൾ പിറന്നത്. 55-ാം മിനിട്ടിൽ സൂപ്പർ താരം റൊമേലു ലുക്കാക്കുവാണ് ചെൽസിക്കായി ആദ്യ ഗോൾ നേടിയത്.
-
Champions of the World! 🤩 pic.twitter.com/jhzXXDL26Q
— Chelsea FC (@ChelseaFC) February 12, 2022 " class="align-text-top noRightClick twitterSection" data="
">Champions of the World! 🤩 pic.twitter.com/jhzXXDL26Q
— Chelsea FC (@ChelseaFC) February 12, 2022Champions of the World! 🤩 pic.twitter.com/jhzXXDL26Q
— Chelsea FC (@ChelseaFC) February 12, 2022
എന്നാൽ തൊട്ട് പിന്നാലെ 64-ാം മിനിട്ടിൽ റാഫേൽ വെയ്‌ഗയിലൂടെ പാൽമിറാസ് തിരിച്ചടിച്ചു. രണ്ടാം പകുതിയിലും സമനില പാലിച്ചതോടെ മത്സരം അധിക സമയത്തിലേക്ക് നീങ്ങി.
അധിക സമയത്തിൽ ഇരു ടീമുകളും വിജയഗോളിനായി ശക്‌തമായി തന്നെ പോരാടി. എന്നാൽ മത്സരം തീരാൻ മൂന്ന് മിനിട്ടി ശേഷിക്കെ 117-ാം മിനിട്ടിൽ കയ് ഹവെർട്ട്‌സിലൂടെ ചെൽസി വിജയഗോൾ നേടി മത്സരം പിടിച്ചെടുത്തു.
ALSO READ: ISL: നോർത്ത് ഈസ്റ്റിനെതിരെ വിജയം; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് എടികെ മോഹൻ ബഗാൻ
2012-ൽ ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും ബ്രസീലിയൻ ടീമായ കൊറിന്ത്യൻസിനോട് 1-0 ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന അരങ്ങേറ്റത്തിൽ പാൽമിറാസ് നാലാം സ്ഥാനത്തായിരുന്നു. സെമിയിൽ മെക്‌സിക്കൻ ക്ലബായ ടൈഗ്രെസിനോട് 1-0 ന് പരാജയപ്പെട്ട അവർ മൂന്നാം സ്ഥാന മത്സരത്തിൽ ഈജിപ്‌ത് ക്ലബായ അൽ അഹ്ലിയോട് പെനാൽറ്റിയിൽ തോറ്റു.