ലണ്ടന്‍: ചെല്‍സിയുടെ പ്രതിരോധ താരം അന്‍റോണിയോ റൂഡിഗര്‍ റയല്‍ മാഡ്രിഡിലേക്ക്. സ്‌പാനിഷ് ക്ലബുമായി റൂഡിഗര്‍ ധാരണയിലെത്തിയതായി പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു. ട്വീറ്റ് പ്രകാരം നാല് വര്‍ഷത്തെ കരാറിലാണ് റൂഡിഗര്‍ റയലിലെത്തുന്നത്.
-
The agreement between Toni Rüdiger and Real Madrid has been reached on a four year deal, valid until June 2026. ⚪️🤝 #RealMadrid
— Fabrizio Romano (@FabrizioRomano) April 25, 2022 " class="align-text-top noRightClick twitterSection" data="
It’s matter of final details before signing the contracts. No official announcement before the end of the season, even if Toni will sign in May. pic.twitter.com/gnTAv6GYr3
">The agreement between Toni Rüdiger and Real Madrid has been reached on a four year deal, valid until June 2026. ⚪️🤝 #RealMadrid
— Fabrizio Romano (@FabrizioRomano) April 25, 2022
It’s matter of final details before signing the contracts. No official announcement before the end of the season, even if Toni will sign in May. pic.twitter.com/gnTAv6GYr3The agreement between Toni Rüdiger and Real Madrid has been reached on a four year deal, valid until June 2026. ⚪️🤝 #RealMadrid
— Fabrizio Romano (@FabrizioRomano) April 25, 2022
It’s matter of final details before signing the contracts. No official announcement before the end of the season, even if Toni will sign in May. pic.twitter.com/gnTAv6GYr3
ഫ്രീ ട്രാന്‍സ്ഫറില്‍ ചെല്‍സിയുടെ പടിയിറങ്ങുന്ന താരം ഇതോടെ 2026 വരെ റയലിനൊപ്പമുണ്ടാവും. ചെല്‍സി വിടുമെന്ന് റൂഡിഗര്‍ വ്യക്തമാക്കിയതിന് പിന്നാലെ അടുത്ത സീസണ്‍ മുതല്‍ താരം ടീമിനൊപ്പമുണ്ടാകില്ലെന്ന് പരിശീലകന്‍ തോമസ് ടുഷ്യല്‍ സ്ഥിരീകരിച്ചിരുന്നു. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി എന്നീ ടീമുകളും റൂഡിഗര്‍ക്കായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ താരം റയല്‍ തിരഞ്ഞെടുക്കുകയായിരുന്നു.
2017 മുതല്‍ ചെല്‍സിക്കായി പന്ത് തട്ടുന്ന റൂഡിഗര്‍ കഴിഞ്ഞ രണ്ട് സീസണുകളില്‍ മിന്നുന്ന പ്രകടനം നടത്തിയിരുന്നു. ഇംഗ്ലീഷ് ടീമിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ നിര്‍ണായ പങ്ക് വഹിച്ച താരം കൂടിയാണ് റൂഡിഗര്‍. ജര്‍മന്‍ ക്ലബ് സ്റ്റുട്ട്ഗര്‍ടിലൂടെയാണ് താരം സീനിയര്‍ കരിയര്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ് റോമയിലെത്തിയ റൂഡിഗര്‍ അവിടെ നിന്നാണ് ചെല്‍സിയിലേക്ക് ചേക്കേറിയത്.