ക്യാംമ്പ് നൗ: യൂറോപ്പ ലീഗ് ക്വാർട്ടിറിൽ ഫ്രാങ്ക്ഫർട്ടിനോട് പരാജയപ്പെട്ടതിന് പിന്നാലെ സ്‌പാനിഷ് ലീഗിലും ബാഴ്‌സലോണയ്‌ക്ക് തിരിച്ചടി. ലീഗിൽ തരം താഴ്ത്തൽ മേഖലയ്ക്കു തൊട്ടടുത്തു നിൽക്കുന്ന കാഡിസിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സലോണ സ്വന്തം മൈതാനത്തു തോൽവി വഴങ്ങിയത്. 48-ാം മിനിറ്റിൽ ലൂക്കാസ് പെരസ് ആണ് കാഡിസിന്‍റെ ഗോൾ നേടിയത്.
-
FINAL #BarçaCádiz 0-1
— LaLiga (@LaLiga) April 18, 2022 " class="align-text-top noRightClick twitterSection" data="
💛💛💛 ¡El @Cadiz_CF 𝙂𝘼𝙉𝘼 en el Camp Nou 𝙋𝙊𝙍 𝙋𝙍𝙄𝙈𝙀𝙍𝘼 𝙑𝙀𝙕 𝙀𝙉 𝙎𝙐 𝙃𝙄𝙎𝙏𝙊𝙍𝙄𝘼! #ResultadosLS #LaLigaSantander pic.twitter.com/oYTFYxuTgo
">FINAL #BarçaCádiz 0-1
— LaLiga (@LaLiga) April 18, 2022
💛💛💛 ¡El @Cadiz_CF 𝙂𝘼𝙉𝘼 en el Camp Nou 𝙋𝙊𝙍 𝙋𝙍𝙄𝙈𝙀𝙍𝘼 𝙑𝙀𝙕 𝙀𝙉 𝙎𝙐 𝙃𝙄𝙎𝙏𝙊𝙍𝙄𝘼! #ResultadosLS #LaLigaSantander pic.twitter.com/oYTFYxuTgoFINAL #BarçaCádiz 0-1
— LaLiga (@LaLiga) April 18, 2022
💛💛💛 ¡El @Cadiz_CF 𝙂𝘼𝙉𝘼 en el Camp Nou 𝙋𝙊𝙍 𝙋𝙍𝙄𝙈𝙀𝙍𝘼 𝙑𝙀𝙕 𝙀𝙉 𝙎𝙐 𝙃𝙄𝙎𝙏𝙊𝙍𝙄𝘼! #ResultadosLS #LaLigaSantander pic.twitter.com/oYTFYxuTgo
തോൽവിയോടെ ലീഗിൽ 7 മത്സരങ്ങളുടെ വിജയ കുതിപ്പിനാണ് അവസാനമായത്. 75 ശതമാനം സമയവും ബാഴ്‌സലോണ പന്ത് കൈവശം വച്ച മത്സരത്തിൽ അവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ കാഡിസ് ബാഴ്‌സലോണക്ക് അത്ര പിന്നിൽ ആയിരുന്നില്ല. പെഡ്രി, പിക്വ, അറോഹോ തുടങ്ങിയ താരങ്ങളില്ലാതെ ഇറങ്ങിയ ബാഴ്‌സലോണ മത്സരത്തിന്‍റെ ആദ്യ പകുതിയിൽ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.
ALSO READ: ലാ ലിഗ: സെവിയ്യക്കെതിരെ ഗംഭീര തിരിച്ചുവരവ്, റയൽ ലാ ലിഗ കിരീടത്തിനരികെ
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ബാഴ്‌സയെ ഞെട്ടിച്ച ഗോൾ വന്നത്. സോബ്രിനോയുടെ ഹെഡറും ഷോട്ടും ഡബിൾ സേവിലൂടെ ടെർ സ്റ്റെഗൻ രക്ഷപ്പെടുത്തി. പിന്നാലെ വന്ന റീ ബൗണ്ടിൽ നിന്നുമാണ് ലൂകാസ് പെരസ് വലകുലുക്കിയത്.
-
CLASIFICACIÓN | 🏆🧐🤍 ¡El @realmadrid tiene el título de #LaLigaSantander 𝙈𝙐𝙔 𝘾𝙀𝙍𝘾𝘼! #TheFansGame pic.twitter.com/TdtcjVripb
— LaLiga (@LaLiga) April 18, 2022 " class="align-text-top noRightClick twitterSection" data="
">CLASIFICACIÓN | 🏆🧐🤍 ¡El @realmadrid tiene el título de #LaLigaSantander 𝙈𝙐𝙔 𝘾𝙀𝙍𝘾𝘼! #TheFansGame pic.twitter.com/TdtcjVripb
— LaLiga (@LaLiga) April 18, 2022CLASIFICACIÓN | 🏆🧐🤍 ¡El @realmadrid tiene el título de #LaLigaSantander 𝙈𝙐𝙔 𝘾𝙀𝙍𝘾𝘼! #TheFansGame pic.twitter.com/TdtcjVripb
— LaLiga (@LaLiga) April 18, 2022
കാഡിസിനെതിരെ തോൽവി വഴങ്ങിയെങ്കിലും ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുന്നു. 31 മത്സരങ്ങളിൽ നിന്നും 60 പോയിന്‍റാണ് ബാഴ്‌സയ്‌ക്കുള്ളത്. 32 കളികളില്‍ 75 പോയിന്‍റുമായി റയൽ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്.