മാഡ്രിഡ് : പോപ് ഗായിക ഷാക്കിറയും സ്‌പാനിഷ് ഫുട്‌ബോളർ ജെറാർഡ് പീക്വെയും തമ്മിലുള്ള വേര്‍പിരിയല്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. പീക്വെയുടെ വിഴിവിട്ട ബന്ധങ്ങളാണ് ഇരുവരുടേയും വേര്‍പിരിയലിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. വേര്‍പിരിയുന്ന കാര്യം 45കാരിയായ ഷാക്കിറയും 35കാരനായ പീക്വെയും വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചിരുന്നു.
ഇപ്പോഴിതാ പിക്വെയടക്കമുള്ള ബാഴ്‌സലോണ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കയാണ് ബ്രസീലിയന്‍ മോഡലായ സൂസി കോര്‍ടെസ്. പീക്വെ അടക്കമുള്ള ബാഴ്‌സലോണയിലെ പല കളിക്കാരും തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്നാണ് കോര്‍ടെസ് പറയുന്നത്. ന്യൂയോർക്ക് ആസ്ഥാനമായുള്ള എൽ ഡിയാരിയോ എൻവൈക്ക് നല്‍കിയ അഭിമുഖത്തിലാണ് കോര്‍ടെസിന്‍റെ വെളിപ്പെടുത്തല്‍.
ഷാക്കിറയുമായുള്ള ബന്ധം തുടരുമ്പോഴും പീക്വെ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അച്ചുവെന്നാണ് കോര്‍ടെസ് പറയുന്നത്. 'പല തവണ പീക്വെ എനിക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ഷാക്കിറയുടെ കാര്യത്തില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അതര്‍ഹിച്ചിരുന്നില്ല. ബാഴ്‌സ മുന്‍ പ്രസിഡന്‍റ് സാന്‍ഡ്രോ റോസല്‍ പൊതുസുഹൃത്തായതിനാലാണ് പീക്വെയുടെ ഫ്രണ്ട് റിക്വസ്റ്റ് ഞാന്‍ സ്വീകരിച്ചത്.
തുടര്‍ന്ന് പീക്വെ എനിക്ക് നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഞാന്‍ ബ്രസീലിലേക്ക് മടങ്ങിയപ്പോള്‍ എപ്പോഴാണ് യൂറോപ്പിലേക്ക് മടങ്ങിയെത്തുകയെന്നും എന്‍റെ നിതംബം എത്ര വലുതാണെന്ന് എപ്പോഴും ചോദിക്കുകയും ചെയ്യുമായിരുന്നു' - കോര്‍ടെസ് പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലയയ്‌ക്കുന്ന സന്ദേശങ്ങള്‍ പീക്വെ എന്നും ഡിലീറ്റ് ചെയ്യുമായിരുന്നുവെന്നും കോര്‍ടെസ് വ്യക്തമാക്കി. അതേസമയം ബാഴ്സലോണ താരങ്ങളില്‍ തനിക്ക് ഒരു തവണ പോലും സന്ദേശം അയക്കാത്ത രണ്ടുപേര്‍ മെസിയും കൂടീഞ്ഞോയുമാണെന്നും കോര്‍ടെസ് പറഞ്ഞു. അവര്‍ രണ്ടു പേരും നല്ല ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ബഹുമാനിക്കുന്നവരുമാണെന്നും കോര്‍ടെസ് കൂട്ടിച്ചേര്‍ത്തു.