ETV Bharat / sports

കാനറികളെ കളി പഠിപ്പിക്കാന്‍ സിനദിൻ സിദാൻ? ; മുഖ്യപരിഗണനയെന്ന് റിപ്പോര്‍ട്ട് - Didier Deschamps

ബ്രസീലിന്‍റെ പരിശീലക സ്ഥാനത്തേക്ക് ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാനായി താരങ്ങള്‍ ആവശ്യമുന്നയിച്ചതായി റിപ്പോര്‍ട്ട്. സ്‌പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്ന് ചാമ്പ്യന്‍സ് ലീഗ് കീരിടങ്ങള്‍ നേടിക്കൊടുത്ത പരിശീലകനാണ് സിനദിൻ സിദാൻ.

Brazil football team  Brazil  Zinedine Zidane  Brazil football team keen to hire Zinedine Zidane  brazil football confederation  ബ്രസീല്‍ ഫുട്‌ബോള്‍ ടീം  ബ്രസീല്‍  സിനദിൻ സിദാൻ  ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്‍  ബ്രസീലിന്‍റെ പരിശീലക സ്ഥാനത്തേക്ക് സിദാന്‍  ടിറ്റെ  Tite  Didier Deschamps  ദിദിയർ ദെഷാംപ്‌സ്
കാനറികളെ കളി പഠിപ്പിക്കാന്‍ സിനദിൻ സിദാൻ ?; മുഖ്യപരിഗണനയെന്ന് റിപ്പോര്‍ട്ട്
author img

By

Published : Dec 26, 2022, 1:30 PM IST

സാവോ പോളോ: ഖത്തര്‍ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ പരിശീലകന്‍ ടിറ്റെയ്‌ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബ്രസീല്‍. ഒരു വിദേശ പരിശീലകനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷനെന്നാണ് റിപ്പോര്‍ട്ട്. ഹോസെ മൗറീന്യോ, കാര്‍ലോ ആഞ്ചലോട്ടി, തോമസ് ടൂഷ്യല്‍, റാഫേൽ ബെനിറ്റസ് തുടങ്ങിയ പേരുകള്‍ തല്‍സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു.

എന്നാല്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാന് കോണ്‍ഫഡറേഷന്‍ മുഖ്യപരിഗണന നല്‍കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫ്രഞ്ച് കോച്ചിനായി നിരവധി താരങ്ങൾ ആവശ്യമുന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് ശേഷം സിനദിൻ സിദാൻ മറ്റൊരു ടീമിന്‍റെയും ചുമതലയേറ്റെടുത്തിട്ടില്ല.

ഫ്രാന്‍സ് ടീമിന്‍റെ പരിശീലകനായ ദിദിയർ ദെഷാംപ്‌സിന്‍റെ പിൻഗാമിയായി ദീർഘകാലമായി വിലയിരുത്തപ്പെടുന്നയാളാണ് 50കാരനായ സിദാൻ. 2022 ഫിഫ ലോകകപ്പിന് ശേഷം ദെഷാംപ്‌സ് സ്ഥാനമൊഴിയുകയാണെങ്കില്‍ പകരക്കാരനായി സിദാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി പിഎസ്‌ജിയില്‍ നിന്നുള്ള ഒരു ഓഫര്‍ അദ്ദേഹം നിരസിച്ചതായും റിപ്പോർട്ടുണ്ട്.

ഈ വർഷാവസാനം കരാർ അവസാനിക്കുമ്പോൾ ദെഷാംപ്‌സ് ടീം വിടുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ തല്‍സ്ഥാനത്ത് 54-കാരൻ തുടരുന്നതിലാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന് താത്‌പര്യമെന്നാണ് പറയപ്പെടുന്നത്. 1998ൽ കളിക്കാരനായും 2018ൽ പരിശീലകനായും ഫ്രാൻസിനായി ലോകകപ്പ് നേടിയ ദെഷാംപ്‌സ് 2012ലാണ് ടീമിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

ഇത്തവണത്തെ ലോകകപ്പില്‍ ടീമിനെ ഫൈനലിലേക്ക് നയിക്കാനും 54കാരന് കഴിഞ്ഞിരുന്നു. ദെഷാംപ്‌സ് സ്ഥാന മൊഴിയുകയാണെങ്കില്‍ തന്നെ പകരക്കാനായി സിദാന് ചുമതല നല്‍കുമെന്നുറപ്പില്ല. ഈ സാഹചര്യത്തിലാണ് ബ്രസീല്‍ സിദാനെ സമീപിക്കുന്നത്.

റയല്‍ മാഡ്രിഡിനെ തുടര്‍ച്ചയായി മൂന്ന് തവണ യുവേഫ ചാമ്പ്യന്‍ ലീഗ് കീരിടത്തിലേക്ക് നയിക്കാന്‍ സിദാന് കഴിഞ്ഞിരുന്നു. വിനീഷ്യസ് ജൂനിയർ, കാസെമിറോ, എഡർ മിലിറ്റോ തുടങ്ങിയ താരങ്ങള്‍ സാന്‍റിയാഗോ ബെർണബ്യൂവിൽ അദ്ദേഹത്തിന് കീഴിൽ കളിച്ചിട്ടുണ്ട്.

Also read: എതിര്‍വാദങ്ങളുണ്ടാവും, എന്നാല്‍ എക്കാലത്തേയും മികച്ച താരം മെസി തന്നെ: ആന്ദ്രെ ഇനിയേസ്റ്റ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.