ഇസ്‌താംബൂൾ: സ്‌പാനിഷ് വമ്പൻമാരായ ബാഴ്‌സലോണ യുവേഫ യൂറോപ്പ ലീഗ് ക്വാർട്ടറിലെത്തി. പ്രീക്വാർട്ടറിന്‍റെ രണ്ടാം പാദ മത്സരത്തിൽ തുർക്കി ക്ലബായ ഗലാറ്റസറെയെ 2-1ന് തോൽപ്പിച്ച് ആണ് ബാഴ്സലോണ ക്വാർട്ടർ ഉറപ്പിച്ചത്. ന്യുകാംപിൽ നടന്ന ആദ്യ പാദത്തിൽ ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
-
FULL TIME! #GalatasarayBarça pic.twitter.com/EpJt9svU68
— FC Barcelona (@FCBarcelona) March 17, 2022 " class="align-text-top noRightClick twitterSection" data="
">FULL TIME! #GalatasarayBarça pic.twitter.com/EpJt9svU68
— FC Barcelona (@FCBarcelona) March 17, 2022FULL TIME! #GalatasarayBarça pic.twitter.com/EpJt9svU68
— FC Barcelona (@FCBarcelona) March 17, 2022
ഇന്ന് തുർക്കിയിൽ സ്വന്തം ആരാധകർക്ക് മുന്നിൽ ഗംഭീരമായാണ് ഗലാറ്റസറെ തുടങ്ങിയത്. 28-ാം മിനുട്ടിലെ ബ്രസീലിയൻ താരം മാർക്കാവോയുടെ ഹെഡർ ഗോളിലൂടെ ഗലാറ്റസറെ മുന്നിലെത്തിയെങ്കിലും പെഡ്രി, ഒബാമയാങ് എന്നിവരിലൂടെ ബാഴ്‌സലോണ തിരിച്ചു വന്നു.
37-ാം മിനിട്ടിൽ പെനാൾട്ടി ബോക്‌സിനകത്ത് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ് പെഡ്രിയാണ് ബാഴ്‌സക്കായി സമനില ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡിജോങ്ങിന്‍റെ പാസിൽ നിന്നും ഒബാമയങ് ആണ് ബാഴ്‌സയുടെ വിജയ ഗോൾ നേടിയത്.
-
What a night of football! 😅⚽️
— UEFA Europa League (@EuropaLeague) March 17, 2022 " class="align-text-top noRightClick twitterSection" data="
✅ Atalanta, Barcelona, Braga, Frankfurt, Lyon, Rangers and West Ham through to the quarter-finals! #UEL pic.twitter.com/bS2wF0rGvB
">What a night of football! 😅⚽️
— UEFA Europa League (@EuropaLeague) March 17, 2022
✅ Atalanta, Barcelona, Braga, Frankfurt, Lyon, Rangers and West Ham through to the quarter-finals! #UEL pic.twitter.com/bS2wF0rGvBWhat a night of football! 😅⚽️
— UEFA Europa League (@EuropaLeague) March 17, 2022
✅ Atalanta, Barcelona, Braga, Frankfurt, Lyon, Rangers and West Ham through to the quarter-finals! #UEL pic.twitter.com/bS2wF0rGvB
യുക്രൈനിയൻ വിങ്ങർ ആൻഡ്രി യാർമോലെങ്കോയുടെ എക്‌സ്‌ട്രാ ടൈം ഗോളിൽ വെസ്റ്റ് ഹാം യുണൈറ്റഡ് സെവിയ്യയെ 2-0ന് തോൽപ്പിച്ച് യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ എത്തി.
-
West Ham become the first English team to beat Sevilla in this competition. ⚒️#UEL pic.twitter.com/4HRGujJYNO
— UEFA Europa League (@EuropaLeague) March 17, 2022 " class="align-text-top noRightClick twitterSection" data="
">West Ham become the first English team to beat Sevilla in this competition. ⚒️#UEL pic.twitter.com/4HRGujJYNO
— UEFA Europa League (@EuropaLeague) March 17, 2022West Ham become the first English team to beat Sevilla in this competition. ⚒️#UEL pic.twitter.com/4HRGujJYNO
— UEFA Europa League (@EuropaLeague) March 17, 2022
റെഡ് സ്റ്റാർ ബെൽഗ്രേഡിനോട് 2-1 ന് തോറ്റെങ്കിലും 4-2 അഗ്രിഗേറ്റ് സ്‌കോറിൽ റേഞ്ചേഴ്‌സ് ക്വാർട്ടറിലെത്തി. 14 വർഷത്തിന് ശേഷമാണ് സ്‌കോട്ടീഷ് ചാംമ്പ്യൻമാർ യൂറോപ ലീഗിന്‍റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്.
ബയേർ ലെവർകൂസനെ 1-0ന് തോൽപ്പിച്ച് അറ്റലാന്‍റ ഇരുപാദങ്ങളിലുമായി 4-2ന് മുന്നേറിയപ്പോൾ പോർച്ചുഗീസ് ക്ലബ് ബ്രാഗ 1-1ന് മൊണാക്കോയെ പിടിച്ചുകെട്ടി മുന്നേറി.
ALSO READ: Formula 1 | ഫോർമുല വൺ കാറോട്ടമത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും