ETV Bharat / sports

ഓസ്‌ട്രേലിയൻ ഓപ്പണ്‍: സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറില്‍ - സാനിയ മിർസ

രണ്ടാം റൗണ്ടിൽ നെതർലൻഡ്‌സിന്‍റെ മാറ്റ്‌വെ മിഡൽകൂപ്പ, ഓസ്‌ട്രേലിയുടെ എല്ലെൻ പെരസ് സഖ്യത്തെയാണ് മാറ്റ്‌വെ ഇൻഡോ-അമേരിക്കൻ ജോഡി കീഴടക്കിയത്.

Australian Open  Sania Mirza  Rajeev Ram  Sania Mirza, Rajeev Ram cruise into mix doubles quarter-finals  ഓസ്‌ട്രേലിയൻ ഓപ്പണ്‍  സാനിയ മിർസ  രാജീവ് റാം
ഓസ്‌ട്രേലിയൻ ഓപ്പണ്‍: സാനിയ മിർസ-രാജീവ് റാം സഖ്യം ക്വാർട്ടറില്‍
author img

By

Published : Jan 23, 2022, 2:55 PM IST

മെല്‍ബണ്‍: ഓസ്‌ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്‍റിന്‍റെ മിക്‌സ് ഡബിൾസ് വിഭാഗത്തില്‍ ഇന്ത്യയുടെ സാനിയ മിർസ-യുഎസ്എയുടെ രാജീവ് റാം സഖ്യം ക്വാർട്ടറില്‍ കടന്നു.

രണ്ടാം റൗണ്ടിൽ നെതർലൻഡ്‌സിന്‍റെ മാറ്റ്‌വെ മിഡൽകൂപ്പ, ഓസ്‌ട്രേലിയുടെ എല്ലെൻ പെരസ് സഖ്യത്തെയാണ് മാറ്റ്‌വെ ഇൻഡോ-അമേരിക്കൻ ജോഡി കീഴടക്കിയത്.

ഒരു മണിക്കൂർ 27 മിനിറ്റ് നീണ്ട മത്സരത്തില്‍ 7-6(4), 6-4 എന്ന സ്കോറിനാണ് ഡച്ച്-ഓസീസ് ജോഡിയെ സാനിയ-റാം സഖ്യം തോല്‍പ്പിച്ചത്.

ആദ്യ റൗണ്ട് മത്സരത്തില്‍ സെര്‍ബിയന്‍ ജോഡികളായ അലക്‌സാന്ദ്ര ക്രുനിക്-നിക്കോള കാസിക് സഖ്യത്തെയാണ് സാനിയ-റാം ജോഡി തോല്‍പ്പിച്ചത്.

also read: അണ്ടര്‍ 19 ലോകകപ്പ്: ഉഗാണ്ടയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 326 റണ്‍സിന്‍റെ ഹിമാലയന്‍ ജയം; രഘുവന്‍ഷിക്കും രാജ് ബാവയ്‌ക്കും സെഞ്ചുറി

അതേസമയം ടൂര്‍ണമെന്‍റില്‍ വൈല്‍ കാര്‍ഡ് എന്‍ട്രി ലഭിച്ച ഡച്ച്-ഓസീസ് ജോഡി ആദ്യ മത്സരത്തില്‍ മൂന്നാം സീഡുകളായ റോബർട്ട് ഫറ-നിക്കോൾ മെലിച്ചാർ സഖ്യത്തെ കീഴടക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.