റിയാദ്: കളിക്കളങ്ങളില്‍ വിവാദച്ചുഴിയിലായിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ബ്രാൻഡ് ഇപ്പോഴും അതിന്‍റെ ഉന്നതിയിൽ തന്നെയാണ്. 37കാരനുമായി കരാറിലൊപ്പിട്ടതിന് പിന്നാലെ സൗദി ക്ലബ് അൽ നസ്‌റിന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലുണ്ടായത് വമ്പന്‍ കുതിച്ച് ചാട്ടമാണ്. മണിക്കൂറുകള്‍ക്കകം മൂന്നും നാലും ഇരട്ടി ഫോളോവർമാരാണ് വിവിധ സോഷ്യൽ പ്ലാറ്റ്‌ഫോമുകളില്‍ ക്ലബിന് കൂടിയത്.
ക്രിസ്റ്റ്യാനോയുമായി കരാര്‍ ഒപ്പിടും മുമ്പ് 86,000 ഫോളോവേഴ്‌സാണ് ഇന്‍സ്റ്റഗ്രാമില്‍ ക്ലബിനുണ്ടായിരുന്നത്. എന്നാല്‍ നിലവിലത് 3.3 മില്യണ്‍ പിന്നിട്ടിരിക്കുകയാണ്. ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്.
ഫേസ്ബുക്കിലെ ഫോളോവേഴ്‌സിന്‍റെ എണ്ണം 1.74 ലക്ഷത്തിൽ നിന്ന് ഒറ്റയടിക്ക് ഏഴ് ലക്ഷത്തിന് മുകളിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ട്വിറ്ററിലാവട്ടെ 90,000 ഫോളോവർമാരുണ്ടായത് നിലവില്‍ നാലര ലക്ഷത്തിന് അടുത്തെത്തി.
അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിവര്‍ഷം 75 ദശലക്ഷം ഡോളറിനാണ് അല്‍ നസ്‌ര്‍ എഫ്‌സിയില്‍ ചേര്‍ന്നത്. 2025ല്‍ അവസാനിക്കുന്ന രണ്ടര വര്‍ഷത്തേക്കാണ് കരാര്‍. ക്ലബിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പ്രഖ്യാപനമുണ്ടായത്. ഏഴാം നമ്പര്‍ ജഴ്‌സിയും കയ്യിലേന്തിയുള്ള സൂപ്പര്‍ താരത്തിന്‍റെ ചിത്രമുള്‍പ്പെടെയിരുന്നു പ്രഖ്യാപനം.
Also read: Watch: സ്വന്തം പോസ്റ്റില്‍ ഇരട്ട ഗോളുമായി ലെസ്റ്റര്‍ താരം; രക്ഷപ്പെട്ട് ലിവര്‍പൂള്‍