ETV Bharat / sports

ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് കളിക്കാന്‍ അനുമതി നല്‍കണം ; ഫിഫയ്‌ക്ക് കത്തെഴുതി കായിക മന്ത്രാലയം - ഏഷ്യന്‍ ഫഉട്‌ബോള്‍ ഫെഡറേഷന്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് ഫിഫ അന്താരാഷ്‌ട്ര തലത്തില്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി. നിലവില്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദേശരാജ്യങ്ങളിലെത്തിയ ക്ലബ്ബുകളായ ഗോകുലം കേരള വനിത ടീം , മോഹന്‍ ബഗാന്‍ എന്നീ ടീമുകളെ കളിക്കാന്‍ അനുവദിക്കണമെന്നാണ് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ ആവശ്യം

Sports Ministry  FIFA bans AIFF  Sports Ministry to FIFA  Sports Ministry FIFA meeting  കായിക മന്ത്രാലയം  ഇന്ത്യന്‍ ഫുട്‌ബോള്‍  ഗോഗുലം കേരള എഫ്‌ സി  മോഹന്‍ ബഗാന്‍  ഫിഫ വിലക്ക്  ഏഷ്യന്‍ ഫഉട്‌ബോള്‍ ഫെഡറേഷന്‍
ഇന്ത്യന്‍ ക്ലബ്ബുകള്‍ക്ക് കളിക്കാന്‍ അനുമതി നല്‍കണം; ഫിഫയ്‌ക്ക് കത്തെഴുതി കായിക മന്ത്രാലയം
author img

By

Published : Aug 19, 2022, 9:57 PM IST

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ ക്ലബ്ബുകള്‍ക്കായി കേന്ദ്ര കായിക മന്ത്രാലയം രംഗത്ത്. ഗോകുലം കേരള എഫ്‌ സി, മോഹന്‍ ബഗാന്‍ ക്ലബ്ബുകളെ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് മന്ത്രാലയം കത്ത് നല്‍കിയത്. ഫിഫയ്‌ക്കും, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമാണ് കത്ത് അയച്ചതെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

ഗോകുലം കേരളയുടെ വനിത ടീം നിലവില്‍ ഉസ്ബെക്കിസ്ഥാനിലും, മോഹന്‍ ബഗാന്‍ ബഹ്റൈനിലുമാണുള്ളത്. ഫിഫ എഐഎഫ്‌എഫിനെ സസ്പെൻഡ് ചെയ്‌തതായി പ്രഖ്യാപിക്കുമ്പോൾ ഗോകുലം കേരള ഉസ്ബെക്കിസ്ഥാനിൽ ഉണ്ടായിരുന്നു. യുവ താരങ്ങളുടെ ഭാവി കണക്കിലെടുത്ത് എഎഫ്‌സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ടീമിനെ അനുവദിക്കുന്നത് പരിഗണിക്കണമെന്നാണ് കത്തിലൂടെ മന്ത്രാലയം അഭ്യര്‍ഥിച്ചത്.

ഓഗസ്റ്റ് 23, 26 തീയതികളിലായാണ് ഗോകുലത്തിന്‍റെ മത്സരങ്ങള്‍. ഫിഫയ്‌ക്കും, ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും കത്തയച്ചതിന് പുറമെ ടീമിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഉസ്‌ബെക്കിസ്ഥാന്‍ ഇന്ത്യന്‍ എംബസിയ്‌ക്കും നിര്‍ദേശം നല്‍കി. ഗോകുലം ടീമിന്‍റെ മാനേജ്‌മെന്‍റുമായും മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവശ്യമായ പരിശ്രമങ്ങള്‍ നടത്തിവരികയാണെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.

ഓള്‍ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ (എഐഎഫ്‌എഫ്‌) ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നാണ് ഫിഫ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് വിലക്കേര്‍പ്പെടുത്തിയത്. എഐഎഫ്‌എഫിന്‍റെ ഭരണതലത്തില്‍ ഗുരുതര വീഴ്‌ചകള്‍ നടത്തിയെന്നായിരുന്നു ഫിഫയുടെ കണ്ടെത്തല്‍. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിന് എതിരാണെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.

വിലക്ക് പ്രാബല്യത്തില്‍ വന്നതോടെ രാജ്യത്ത് നടക്കുന്ന മത്സരങ്ങള്‍ക്കും ടൂര്‍ണമെന്‍റുകള്‍ക്കും ഫിഫ, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) എന്നിവയുടെ അംഗീകാരമുണ്ടാവില്ല. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമുകള്‍ക്ക് അന്താരാഷ്‌ട്ര മത്സരങ്ങള്‍ കളിക്കാനാവില്ല. ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന അണ്ടർ 17 വനിത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി.

വിലക്ക് നീക്കണമെങ്കില്‍ എഐഎഫ്‌എഫ് ഭരണസമിതിയുടെ അധികാരം ഏറ്റെടുക്കാൻ മൂന്നംഗ കമ്മിറ്റി രൂപീകരിക്കാനുള്ള ഉത്തരവ് റദ്ദാക്കേണ്ടി വരും. ഫെഡറേഷന്‍റെ എല്ലാ ദൈനംദിന പ്രവർത്തനങ്ങളും പുതിയ ഭരണസമിതിക്ക് കീഴിലാകുമ്പോള്‍ മാത്രമേ ഫിഫ വിലക്ക് പിന്‍വലിക്കുകയുള്ളൂ. അതേസമയം സുപ്രീം കോടതി നിര്‍ദേശ പ്രകാരം എഐഎഫ്‌എഫ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.