മിലാന്: ഇറ്റാലിയന്‍ സീരി എ കിരീടത്തിനായുള്ള 11 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് എസി മിലാന്‍. കിരീടപ്പോരാട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ചിരവൈരികളായ ഇന്‍റര്‍ മിലാനെ രണ്ട് പോയിന്‍റുകള്‍ക്ക് മറികടന്നാണ് സ്റ്റെഫാനോ പിയോലിയുടെ സംഘത്തിന്‍റെ നേട്ടം.
ലീഗിലെ അവസാന മത്സരത്തില്‍ സസുഓളോയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് എസി മിലാന്‍ ഇറ്റാലിയന്‍ ഫുട്‌ബോളിലെ രാജക്കന്‍മാരായത്. ഒലിവര്‍ ജിറൗഡിന്‍റെ ഇരട്ട ഗോളും, ഫ്രാങ്ക് കെസിയുടെ ഒറ്റഗോളുമാണ് സസുഓളയ്‌ക്കെതിരെ എസി മിലാന് തുണയായത്.
-
🔥 That fantastic feeling 🥳🏆#AlwaysWithYou #SempreMilan pic.twitter.com/Be8m0ditoi
— AC Milan (@acmilan) May 22, 2022 " class="align-text-top noRightClick twitterSection" data="
">🔥 That fantastic feeling 🥳🏆#AlwaysWithYou #SempreMilan pic.twitter.com/Be8m0ditoi
— AC Milan (@acmilan) May 22, 2022🔥 That fantastic feeling 🥳🏆#AlwaysWithYou #SempreMilan pic.twitter.com/Be8m0ditoi
— AC Milan (@acmilan) May 22, 2022
വിജയത്തോടെ 38 മത്സരങ്ങളില്‍ നിന്നും 86 പോയിന്‍റുമായാണ് എസി മിലാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാമതെത്തിയ ഇന്‍റര്‍ മിലാന് 84 പോയിന്‍റാണുള്ളത്. 79 പോയിന്‍റുമായി നപ്പോളി മുന്നാമതും, 70 പോയിന്‍റുമായി യുവന്‍റസ് നാലാം സ്ഥാനത്തും ഫിനിഷ് ചെയ്‌തു.
also read: നാടകീയതക്കൊടുവിൽ ആസ്‌റ്റൺ വില്ലയെ മറികടന്നു; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്
അതേസമയം 2010-11 സീസണിലാണ് എസി മിലാന്‍ ഇതിന് മുന്നെ സീരി എ കിരീടം നേടിയത്.