ETV Bharat / sports

വനിതാ ഹോക്കി; ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി - hockey news

ശനിയാഴ്ച്ച ഹിമാചലിന് എതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം

വനിതാ ഹോക്കി വാർത്ത  womens hockey news  hockey news  ഹോക്കി വാർത്ത
വനിതാ ഹോക്കി
author img

By

Published : Jan 30, 2020, 1:34 PM IST

Updated : Jan 30, 2020, 2:32 PM IST

കൊല്ലം: ദേശീയ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തോല്‍വി. പൂൾ എയിലെ ആദ്യ മത്സരത്തില്‍ ഒഡീഷയോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് കേരളം പരാജയപ്പെട്ടത്. ഇരു ടീമുകളും പൊരുതി കളിച്ച മത്സരത്തിലെ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലെ 36-ാം മിനുട്ടില്‍ ഒഡീഷക്ക് വേണ്ടി ടോപ്പോ ജിവാൻ കിഷോരി ആദ്യ ഗോൾ നേടി. പിന്നാലെ 53-ാം മിനിട്ടിലും 60-ാം മിനിട്ടിലും ഒഡീഷ വീണ്ടും കേരളത്തിന്‍റെ വല ചലിപ്പിച്ചു.

ആദ്യ മത്സരത്തിന് ശേഷം കേരള വനിതാ ഹോക്കി ടീം അംഗങ്ങളുടെ പ്രതികരണം.

കുജുർ രോജിത, സുരിൻ അബിനാസി എന്നിവരാണ്‌ ഒഡീഷയ്ക്ക് വേണ്ടി ഗോൾ നേടിയത്. 44-ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ അർച്ചന കേരളത്തിന് വേണ്ടി ആശ്വാസ ഗോൾ നേടി. അതേസമയം മത്സരത്തിലെ ആദ്യ ഗോൾ ഒഡീഷക്ക് അനുകൂലമായി റഫറി അനുവദിച്ചതില്‍ കേരളാ ടീമിന്‍റെ ഭാഗത്ത് നിന്നും വിമർശനമുയർന്നിരുന്നു. ശനിയാഴ്ച്ച ഹിമാചലിന് എതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Intro:ദേശീയ വനിതാ ഹോക്കി; ആദ്യ മത്സരത്തിൽ കേരളത്തിന് തോൽവി

Body:പത്താമത്‌ ദേശീയ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ പൂൾ എയിലെ ആദ്യ മത്സരത്തിൽ ഒഡീഷയ്ക്ക് എതിരെ കേരളത്തിന് തോൽവി. ഇരുടീമുകളും പൊരുതി കളിച്ച മത്സരത്തിന്റെ ആദ്യ പാതി ഗോൾ രഹിത സമനിലയിൽ ആയിരുന്നു.36ആം മിനിട്ടിൽ ഒഡീഷയ്ക്ക് വേണ്ടി ടോപ്പോ ജിവാൻ കിഷോരി ആദ്യ ഗോൾ നേടി. എന്നാൽ ഈ ഗോൾ അമ്പയറുടെ തെറ്റായ തീരുമാനം ആന്നെന് ആരോപിച്ച് പ്രതിഷേധം ഉയർന്നിരുന്നു. 44ആം മിനിട്ടിൽ പെനാൽട്ടി കോർണറിലൂടെ കേരളത്തിന് വേണ്ടി അർച്ചന ഗോൾ മടക്കി. എന്നാൽ 53 ആം മിനിട്ടിലും 60ആം മിനിട്ടിലും ഒഡീഷ ഗോൾ നേടിയതോടെ മത്സരത്തിൽ കേരളം പരാജയപ്പെട്ടു. കുജുർ രോജിത, സുരിൻ അബിനാസി എന്നിവരാണ്‌ ഒഡീഷയ്ക്ക് വേണ്ടി ഗോൾ നേടിയ2 മറ്റു താരങ്ങൾ. അമ്പയരുടെ നിലപാട് ഹോക്കി അസോസിയേഷൻ പരിശോധിക്കുമെന്ന് കരുത്തുന്നതായി അസി. കോച്ച് പറഞ്ഞു. മറ്റന്നാൾ ഹിമാചലിന് എതിരെ നടക്കുന്ന മൽസരത്തിൽ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തും എന്ന് കേരളാ ടീമിന്റെ ക്യാപ്റ്റൻ സിനി പറഞ്ഞു.

Conclusion:ഇ ടി.വി ഭാരത് കൊല്ലം
Last Updated : Jan 30, 2020, 2:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.