ETV Bharat / sports

ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് തുടക്കം - Women’s Hockey News

ഇത്തവണ എ ഡിവിഷനിൽ മത്സരിക്കുന്ന കേരള ടീമിന്‍റെ ആദ്യ മത്സരം ജനുവരി 30-നാണ്

വനിത ഹോക്കി വാർത്ത ഹോക്കി വാർത്ത Women’s Hockey News Hockey News
വനിത ഹോക്കി
author img

By

Published : Jan 23, 2020, 5:06 AM IST

കൊല്ലം: ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് കൊല്ലത്ത് തുടക്കം. മന്ത്രി കെ രാജു ടൂർണമെന്‍റ് ഉദ്‌ഘാടനം ചെയ്‌തു. കേരള ഹോക്കി പ്രസിഡണ്ട് ബി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുൾപ്പെടെയുള്ള 45 ടീമുകൾ ടൂർണമെന്‍റില്‍ മാറ്റുരക്കും. ഉത്തരാഖണ്ഡും കൂർഗും തമ്മിലാണ് ആദ്യമത്സരം. ഇത്തവണ എ ഡിവിഷനിൽ മത്സരിക്കുന്ന കേരള ടീമിന്‍റെ ആദ്യ മത്സരം ജനുവരി 30-നാണ്. കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പിന് വേദി ഒരുക്കിയിരിക്കുന്നത്. ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് സംസ്ഥാനം ആദ്യമായാണ് വേദിയാകുന്നത്.

ദേശീയ വനിത ഹോക്കി ടൂർണമെന്‍റിന് കൊല്ലത്ത് തുടക്കം

തുടക്കത്തിലെ കല്ലുകടി

കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര മന്ത്രി എത്താതിരുന്നതിനെ തുടർന്ന് മന്ത്രി കെ രാജുവിനെ ഉദ്‌ഘാടകനായി സംഘാടകർ നിശ്ചയിക്കുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച ഘോഷയാത്രയും ഒഴിവാക്കി. സ്പോർട്‌സ് കൗൺസിൽ ഭാരവാഹികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. അതേസമയം സംഘാടനത്തിലെ പിഴവ് അന്വേഷിക്കുമെന്ന് കേരള ഹോക്കി പ്രസിഡണ്ട് ബി സുനിൽ കുമാർ പറഞ്ഞു. ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സംഘടിത ശ്രമം ഉണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

Intro:ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ തുടക്കത്തിലെ കല്ലുകടി; ഉദ്ഘാടനം പ്രഹസനമായി

Body:കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന ദേശീയ സീനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് കൊല്ലം ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ മോശം തുടക്കം. നേരത്തെ പ്രഖ്യാപിച്ച ഘോഷയാത്ര ഒഴിവാക്കി ഹോക്കി സ്റ്റേഡിയത്തിന് മുന്നിലെ സമ്മേളനത്തിൽ ഉദ്ഘാടന ചടങ്ങ് ഒതുക്കി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പ് എങ്കിലും അദ്ദേഹം എത്തിയില്ല. ഉദ്ഘാടനത്തിന് ജെ.മേഴ്‌സികുട്ടിയമ്മയും എത്തില്ലെന്ന വിവരം സംഘാടകർക്ക് ലഭിച്ചതോടെ അവസാന നിമിഷം മന്ത്രി കെ രാജുവിനെ ഉദ്ഘാടകൻ ആക്കി പരിപാടി നടത്തുകയായിരുന്നു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹോക്കി താരങ്ങൾ കൂടി മാറി നിന്നിരുന്നെങ്കിൽ ഉദ്ഘാടനചടങ്ങിൽ കാണികൾ ഉണ്ടാകില്ലായിരുന്നു. സംഘാടനത്തിലെ പിഴവ് അന്വേഷിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കേരള ഹോക്കി പ്രസിഡണ്ട് ബി സുനിൽ കുമാറിൻറെ അധ്യക്ഷ പ്രസംഗം ആരംഭിച്ചത്. ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനത്തെ ദുർബലപ്പെടുത്താൻ സംഘടിത ശ്രമം ഉണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നതും ചർച്ചയായി. സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ സർവീസ് ടീമുകൾ ഉൾപ്പെടെ 45 ടീമുകളാണ് പതിനേഴ് ദിവസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. നാളത്തെ ആദ്യമത്സരത്തിൽ ഹോക്കി ഉത്തരാഖണ്ഡ് ഹോക്കി കൂർഗിനെ നേരിടും. ഇത്തവണ എ ഡിവിഷനിൽ മത്സരിക്കുന്ന കേരള ടീമിനെ ആദ്യ മത്സരം ജനുവരി 30 ന് ആണ്

Conclusion:ഇ. ടി.വി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.