റൂര്‍ക്കേല: 2023ലെ ഹോക്കി ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് റൂര്‍ക്കേലയില്‍ തുടക്കമായി. ലോകകപ്പ് വേദിയില്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ച് വിലയിരുത്താനായി അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ പ്രസിഡന്‍റ് നരേന്ദ്ര ധ്രുവ് ബത്ര റൂര്‍ക്കേലയില്‍ സന്ദര്‍ശനം നടത്തി. സാങ്കേതിക വിദഗ്‌ധര്‍ ഉള്‍പ്പെടെ സംഘത്തിലുണ്ടായിരുന്നു.
ഹോക്കി ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എലീന നോർമൻ, സ്പോർട്‌സ് ആന്‍റ് യൂത്ത് സർവീസസ് സെക്രട്ടറി വിശാൽ ദേവ്, ഐഡിസിഒ മാനേജിംഗ് ഡയറക്‌ടർ സഞ്ജയ് സിംഗ് എന്നിവർ സന്ദര്‍ശനത്തിന്‍റെ ഭാഗമായി. 2023 ജനുവരി 13 മുതൽ 29 വരെ ടൂർണമെന്‍റ് ഭുവനേശ്വർ, റൂർക്കേല എന്നീ രണ്ട് വേദികളിലായി നടക്കും. ഭുവനേശ്വറിൽ 2018ലെ മെഗാ ഇവന്‍റ് വിജയകരമായി സംഘടിപ്പിച്ചതിന് ശേഷമാണ് അടുത്ത പുരുഷ ഹോക്കി ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.