ETV Bharat / sports

ശ്രീജേഷിനെ ഖേൽരത്നക്ക് ശുപാർശ ചെയ്ത് ഹോക്കി ഇന്ത്യ

author img

By

Published : May 1, 2019, 7:33 PM IST

ഇന്ത്യൻ ഹോക്കി ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലും ഗോള്‍കീപ്പറെന്ന നിലയിലും ശ്രീജേഷ് പുറത്തെടുത്ത പ്രകടനമാണ് താരത്തെ ശുപാര്‍ശ ചെയ്യാന്‍ കാരണമായത്.

പിആര്‍ ശ്രീജേഷ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ മുന്‍ ക്യാപ്റ്റനും മലയാളിയുമായ പിആര്‍ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു. ഹോക്കി ഇന്ത്യയാണ് ഗോള്‍കീപ്പറായ ശ്രീജേഷിന്‍റെ പേര് ശുപാര്‍ശ ചെയ്തത്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലും ഗോള്‍കീപ്പറെന്ന നിലയിലും ശ്രീജേഷ് പുറത്തെടുത്ത പ്രകടനമാണ് താരത്തെ ശുപാര്‍ശ ചെയ്യാൻ കാരണമായത്. ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലാദ്യമായി ടീം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു. കേരളത്തില്‍ നിന്ന് കെ.എം ബീനാമോളും അഞ്ജു ബോബി ജോര്‍ജ്ജുമാണ് ഇതിനുമുമ്പ് ഖേല്‍രത്‌ന നേടിയ താരങ്ങൾ. ഹോക്കി താരങ്ങളായ ചിംഗിള്‍സാന സിങ്, കങ്ഗുജാം, ആകാശ്ദീപ് സിങ്, വനിതാ താരം ദീപിക എന്നിവരെ അര്‍ജുന അവാര്‍ഡിനും ഹോക്കി ഇന്ത്യ ശുപാർശ ചെയ്തു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.