ലണ്ടന്‍ :തുറന്ന കത്തെഴുതി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വിട്ട ബ്രസീലിയന്‍ വിങ്ങര്‍ വില്ലിയന്‍ ഗണ്ണേഴ്‌സിലെത്തി. ആഴ്‌സണല്‍ ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ക്ലബ്, പുതിയ നിറം, ആരംഭം എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. ചെല്‍സിയില്‍ എത്തി ഏഴ് വര്‍ഷത്തിന് ശേഷമാണ് വില്ലിയന്‍ നീലക്കുപ്പായം അഴിച്ചുവെച്ച് ആയുധപ്പുരയിലേക്ക് ചേക്കേറിയത്. 12ാം നമ്പറിലായിരിക്കും വില്ലിയന്‍ ഗണ്ണേഴ്‌സിന് വേണ്ടി കളിക്കുക.
-
🆕 New club. New colours. New beginnings.
— Arsenal (@Arsenal) August 14, 2020 " class="align-text-top noRightClick twitterSection" data="
👋 Welcome to The Arsenal, @WillianBorges88! 🔴 pic.twitter.com/B7Tl01BXLe
">🆕 New club. New colours. New beginnings.
— Arsenal (@Arsenal) August 14, 2020
👋 Welcome to The Arsenal, @WillianBorges88! 🔴 pic.twitter.com/B7Tl01BXLe🆕 New club. New colours. New beginnings.
— Arsenal (@Arsenal) August 14, 2020
👋 Welcome to The Arsenal, @WillianBorges88! 🔴 pic.twitter.com/B7Tl01BXLe
2.20 ലക്ഷം പൗണ്ടാണ് ആഴ്‌സണല്‍ വില്ലിയനായി നല്‍കുക. 2.16 കോടി രൂപയോളം വരും ഈ തുക. നേരത്തെ പുറത്ത് വന്ന കണക്കുകളേക്കാള്‍ കൂടുതലാണിത്. ആഴ്‌സണലിന്‍റെ പരിശീലകന്‍ മൈക്കള്‍ അട്ടേരയുമായി സംസാരിച്ച ശേഷമാണ് വില്ലിയന്‍റെ കൂടുമാറ്റം. അട്ടേരക്ക് കീഴില്‍ ഈ സീസണില്‍ ചെല്‍സിയെ പരാജയപ്പെടുത്തി ആഴ്‌സണര്‍ എഫ്‌എ കപ്പ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 12 മുതല്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുമ്പോള്‍ വില്ലിയന്‍ ആഴ്‌സണലിന് വേണ്ടി പന്ത് തട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
കൂടുതല്‍ വായനക്ക്: ചെല്‍സിയോട് വിടപറഞ്ഞ് വില്ലിയന്‍: എല്ലാം തുറന്ന കത്തിലുണ്ട്
നേരത്തെ നീലപ്പടയുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെയാണ് വില്ലിയന്‍ ക്ലബ് വിട്ടത്. വില്ലിയന്‍ ചെല്‍സിക്കൊപ്പം എഫ്‌എ കപ്പ്, യൂറോപ്പ ലീഗ്, ഇഎഫ്‌എല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്. 2019-20 സീസണില്‍ നീലപ്പടക്ക് വേണ്ടി 47 തവണ ബൂട്ടണിഞ്ഞ താരം 11 ഗോളുകളും ഒമ്പത് അസിസ്റ്റും സ്വന്തമാക്കി.