ETV Bharat / sports

നീലപ്പട നയിക്കാന്‍ സില്‍വ; സൂചന നല്‍കി ലമ്പാര്‍ഡ് - chelsea news

ഏഴ്‌ വര്‍ഷത്തെ പിഎസ്‌ജി വാസത്തിന് ശേഷം വിടപറയുന്നതിന് മുമ്പ് സില്‍വ ക്ലബിന് വേണ്ടി ഏഴ്‌ ലീഗ് കിരീടങ്ങളും അഞ്ച് തവണ ഫ്രഞ്ച് കപ്പും സ്വന്തമാക്കിയിരുന്നു.

തിയാഗോ സില്‍വ വാര്‍ത്ത ചെല്‍സി വാര്‍ത്ത ലമ്പാര്‍ഡ് വാര്‍ത്ത thiago silva news chelsea news lampard news
സില്‍വ, ലമ്പാര്‍ഡ്
author img

By

Published : Aug 30, 2020, 8:22 PM IST

ലണ്ടന്‍: ബ്രസീലിയന്‍ പ്രതിരോധതാരം തിയാഗോ സില്‍വ നീലപ്പടയുടെ അമരത്തേക്ക്. ചെല്‍സിയുടെ പരിശീലകന്‍ ഫ്രാങ്ക് ലമ്പാര്‍ഡ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മറ്റൊരു ബ്രസീലിയന്‍ താരമായ വില്ലിയന്‍ ആഴ്‌സണിലിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് സില്‍വ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലേക്ക് ചേക്കേറിയത്. ഒരു വര്‍ഷത്തേക്കാണ് കരാര്‍. 35കാരനായ സില്‍വ നേരത്തെ ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്‌ജിയുടെ നായകനായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ നിരവധി ക്ലബുകള്‍ക്ക് വേണ്ടി കളിക്കുകയും സ്വന്തം രാജ്യത്തിന് വേണ്ടി 89 മത്സരങ്ങളില്‍ ബൂട്ടണിയുകയും ചെയ്‌ത സില്‍വയുടെ അനുഭവ സമ്പത്ത് ടീമിന് മുതല്‍ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ലമ്പാര്‍ഡ്.

പിഎസ്‌ജിയില്‍ നിന്നും വിടപറയുന്നതിന് മുമ്പ് സില്‍വ ക്ലബിന് വേണ്ടി ഏഴ്‌ ലീഗ് കിരീടങ്ങളും അഞ്ച് തവണ ഫ്രഞ്ച് കപ്പും സ്വന്തമാക്കിയിരുന്നു. ഇത്തവണ ട്രാന്‍സ്‌ഫര്‍ ജാലകത്തില്‍ സജീവമായി ഇടപെട്ട ചെല്‍സി സില്‍വയെ കൂടാതെ നാല് മുന്‍നിര താരങ്ങളെയാണ് കൂടാരത്തിലെത്തിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.