ETV Bharat / sports

'ഖത്തറിനെ ബഹുമാനിക്കുന്നു, ഭയപ്പെടുന്നില്ല': നയം വ്യക്തമാക്കി മന്‍വീര്‍ സിങ് - മന്‍വീര്‍ സിങ്

ഖത്തറിനെ നേരിടുന്ന ടീം ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നതെന്ന് മന്‍വീര്‍ സിങ്.

Qatar  india  we respect Qatar  മന്‍വീര്‍ സിങ്  ഇന്ത്യ ഖത്തര്‍  മന്‍വീര്‍ സിങ്  Manvir Singh
'ഖത്തറിനെ ബഹുമാനിക്കുന്നു; ഭയപ്പെടുന്നില്ല': നയം വ്യക്തമാക്കി മന്‍വീര്‍ സിങ്
author img

By

Published : Jun 3, 2021, 8:37 PM IST

ദോഹ : ലോക കപ്പിന്‍റെ രണ്ടാം പാദ ക്വാളിഫയറിലെ ഇന്ത്യ- ഖത്തര്‍ മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകളാണ് ശേഷിക്കുന്നത്. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ രഹിത സമനില നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പുറത്തിരുന്ന മത്സരത്തില്‍ മുന്നേറ്റ നിരയില്‍ മികച്ച പ്രകടനം നടത്തി കയ്യടി നേടിയ താരമാണ് മന്‍വീര്‍ സിങ്.

ഫിഫ റാങ്കിങ്ങില്‍ 47 സ്ഥാനങ്ങള്‍ മുന്നിലുള്ള ഖത്തറിനെ നേരിടുന്ന ടീം ഇന്ത്യ തികഞ്ഞ ആത്മ വിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നതെന്ന് മന്‍വീര്‍ സിങ് പറയുന്നു. 'ഖത്തറിന് ശക്തമായ വെല്ലുവിളി നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഖത്തറിനെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ല. ഞങ്ങൾ എല്ലായ്‌പോഴും ശക്തമായ ടീമാണ്, മത്സരത്തില്‍ വിജയം നേടാന്‍ ശ്രമിക്കും' താരം പറഞ്ഞു.

also read:കൊവിഡ് മരുന്ന് വിതരണം : ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം

അതേസമയം ദോഹ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ രാത്രി 10.30നാണ് മത്സരം നടക്കുക. നിലവില്‍ ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഇതോടെ ഇന്ത്യന്‍ സംഘത്തിന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ ഇതിനകം തന്നെ അസ്തമിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ 2023ൽ ചൈനയിൽ നടക്കുന്ന ഏഷ്യൻ കപ്പിന്‍റെ യോഗ്യത മത്സരമാണ് ഇന്ത്യ ലക്ഷ്യംവയ്ക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.