ETV Bharat / sports

കപ്പുയര്‍ത്തി ചെല്‍സി, ജയഭേരിയില്‍ തോമസ് ട്യൂഷലും ശിഷ്യരും

രണ്ടാം തവണയാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്. ഇതിന് മുമ്പ് 2012ലാണ് സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ കരുത്തര്‍ കപ്പടിച്ചത്.

ചെല്‍സിക്ക് ജയം വാര്‍ത്ത  ഹാവെര്‍ട്ടിന് ഗോള്‍ വാര്‍ത്ത  ചാമ്പ്യന്‍സ് ലീഗ് കിരീടം വാര്‍ത്ത  chelsea win news  havertz with goal news  champions league cup news
ചാമ്പ്യന്‍സ് ലീഗ് കിരീടം
author img

By

Published : May 30, 2021, 7:24 AM IST

പോര്‍ട്ടോ : ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരില്‍ ജയഭേരി മുഴക്കി തോമസ് ട്യൂഷലും ശിഷ്യരും. പോര്‍ട്ടോയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തളച്ച സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജിലെ കരുത്തര്‍ കപ്പുയര്‍ത്തി. കന്നി കിരീടം ലക്ഷ്യമിട്ടെത്തിയ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ജര്‍മന്‍ ഫോര്‍വേഡ് കായ്‌ ഹാവെര്‍ട്ടാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്. ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കെ മേസണ്‍ മൗണ്ടിന്‍റെ ത്രൂപാസില്‍ നിന്നായിരുന്നു ഗോള്‍. സിറ്റിയുടെ പ്രതിരോധത്തെ കബളിപ്പിച്ച് ഗോള്‍മുഖത്ത് എത്തിയ ഹാവെര്‍ട്ടിനെ തടയാന്‍ ഗോളി എന്‍ഡേഴ്‌സണും സാധിച്ചില്ല. ചാമ്പ്യന്‍സ് ലീഗില്‍ ഹാവെര്‍ട്ടിന്‍റെ ആദ്യ ഗോളാണിത്.

നേരത്തെ ആദ്യ പകുതിയില്‍ തിയാഗോ സില്‍വ പരിക്കേറ്റ് പുറത്തായത് ചെല്‍സി ക്യാമ്പില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ബ്രസീലിയന്‍ സെന്‍റര്‍ ബാക്കിന്‍റെ അഭാവത്തില്‍ സിറ്റി ഗോളടിക്കുമെന്ന ആശങ്കയ്ക്ക് നടുവിലായിരുന്നു ഹാവര്‍ട്ടിന്‍റെ ഗോള്‍. തിയാഗോ മടങ്ങി നാല് മിനിട്ടിന് ശേഷമായിരുന്നു വിജയ ഗോള്‍. മൂന്ന് മാറ്റങ്ങളാണ് മത്സരത്തില്‍ ഉടനീളം തോമസ് ട്യൂഷല്‍ നടത്തിയത്.

ചെല്‍സി രണ്ടാമത്തെ തവണയാണ് യൂറോപ്യന്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്നത്. നേരത്തെ 2012ല്‍ കപ്പടിച്ച ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ രണ്ടാം തവണയും മുത്തമിട്ടു. അതിനുമുമ്പ് 2008-ല്‍ ഫൈനല്‍ കളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മറുഭാഗത്ത് സീസണില്‍ ഹാട്രിക് കിരീട നേട്ടം ലക്ഷ്യമിട്ട് എത്തിയ സിറ്റിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. പ്രീമിയര്‍ ലീഗും ലീഗ് കപ്പും നേടിയ സിറ്റിക്ക് പക്ഷെ യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തില്‍ പിഴച്ചു. പോര്‍ട്ടോയില്‍ കപ്പടിച്ചെങ്കില്‍ സിറ്റിക്ക് എല്ലാ കിരീടവും നേടിക്കൊടുത്ത പരിശീലകനെന്ന നേട്ടം സ്‌പാനിഷ് കോച്ചിനെ തേടിയെത്തുമായിരുന്നു.

ആക്രമണ ഫുട്‌ബോള്‍ ശൈലി പുറത്തെടുത്ത ഇരു ടീമുകളും തുടര്‍ച്ചയായി ഗോള്‍മുഖത്ത് എത്തി. ആദ്യം ലഭിച്ച അവസരം സിറ്റിയുടെ ഫോര്‍വേഡ് സ്റ്റര്‍ലിങ്ങിന് ഗോളാക്കാനായില്ല. പിന്നാലെ ബോക്‌സിനുള്ളില്‍ ലഭിച്ച അവസരങ്ങള്‍ ചെല്‍സിയുടെ ടിമോ വെര്‍ണര്‍ക്കും വലയിലെത്തിക്കാനായില്ല. 27-ാം മിനിട്ടില്‍ ഫില്‍ഫോഡനിലൂടെ സിറ്റിയുടെ പ്രതീക്ഷകള്‍ വീണ്ടും ശക്തമായെങ്കിലും റൂഡ്രിഗറുടെ പ്രതിരോധത്തിന് മുന്നില്‍ ഇംഗ്ലീഷ് ഫോര്‍വേഡിന് പിഴച്ചു.

ഹാവെര്‍ട്ട് ഗോളടിച്ച ശേഷം രണ്ടാം പകുതിയില്‍ സിറ്റി കൂടുതല്‍ ആക്രമണോത്സുകമായി കളിച്ചെങ്കിലും പന്ത് വലയിലെത്തിക്കാന്‍ അവര്‍ മറന്നു. രണ്ടാം പകുതിയില്‍ കെവിന്‍ ഡിബ്രുയിന്‍ പരിക്കേറ്റ് പുറത്തായതും ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ക്ക് തടസമായി. ബെല്‍ജിയന്‍ ഫോര്‍വേഡിന്‍റെ അഭാവം മത്സരത്തില്‍ ഉടനീളം പിന്നീട് നിഴലിച്ചുനിന്നു. അര്‍ജന്‍റീനന്‍ ഫോര്‍വേഡ് സെര്‍ജിയോ അഗ്യുറോയെ അവസാന മിനിട്ടുകളില്‍ കളത്തിലെത്തിച്ചതും സിറ്റിക്ക് തിരിച്ചടിയായി.

ട്യൂഷലിന് ഇത്തവണ പിഴച്ചില്ല

കഴിഞ്ഞ തവണ നഷ്‌ടമായ കപ്പ് തരിച്ചുപിടിച്ചതിന്‍റെ ആവേശത്തിലാണ് തോമസ് ട്യൂഷല്‍. പിഎസ്‌ജിയുടെ പരിശീലകനെന്ന നിലയില്‍ കഴിഞ്ഞ തവണ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനലിന് പോര്‍ച്ചുഗലിലെ ലിസ്‌ബണില്‍ ട്യൂഷല്‍ എത്തിയിരുന്നു. എന്നാല്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടു. പിന്നാലെ പിഎസ്‌ജിയോട് ട്യുഷലിന് വിടപറയേണ്ടിവന്നു. എന്നാല്‍ അന്ന് കൈവിട്ട കിരീടം ഇന്ന് ട്യൂഷല്‍ സ്വന്തമാക്കി. ചെല്‍സിയിലൂടെ. ഇത്തവണ ജയിച്ചതും ഒരു ഗോളിന്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.